ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി. രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കേന്ദ്രത്തിന്റെ പ്രതികരണം ആരാഞ്ഞത്. സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അവരെ പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാസ്മീന്‍ സുബർ അഹ്മദ് പീർസാദെ എന്നയാളാണ് പൊതുതാല്‍പര്യ ഹരജി സമർപ്പിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് അഭിപ്രായം ആരാഞ്ഞത്. സ്ത്രീകൾക്ക് പള്ളികളിലേക്കുള്ള പ്രവേശനം അനുവദിക്കണമെന്ന് സർക്കാർ അധികാരികൾക്കും വഖഫ് ബോർഡിനും നിർദേശം നൽകണമെന്നും യാസ്മീന്‍ സുബറിന്‍ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കോടതി ഇക്കാര്യം പരിഗണിച്ചത്.