ഉപയോഗം കഴിഞ്ഞ ഉത്‌പന്നങ്ങൾ കമ്പനി തിരിച്ചെടുക്കും
കൊച്ചി: ഫ്ളക്‌സിന് പകരമായെത്തിയ പോളിഎത്തലീന് കേരളത്തിൽ മികച്ച ഡിമാൻഡ്. ഫ്ളക്‌സ് നിരോധിച്ചതോടെ പ്രതിസന്ധിയിലായ പ്രിന്റിംഗ് മേഖലയ്ക്ക് പോളിഎത്തലീൻ വലിയ ആശ്വാസമാണ്. ബംഗളൂരു ആസ്ഥാനമായ യൂണിവേഴ്‌സൽ പ്രോഡക്‌ട്‌സ് ആണ് പുതിയ ഉത്‌പന്നത്തിന്റെ നിർമ്മാതാക്കൾ. ഉപയോഗിച്ച ഉത്‌പന്നങ്ങൾ കമ്പനി തിരികെ ഏറ്റെടുക്കുന്നുമുണ്ട്.
സർക്കാർ അംഗീകരിച്ച പോളിഎത്തലീൻ നിർമ്മിതമായ, പൂർണമായും റീസൈക്കിൾ ചെയ്യാവുന്ന ഉത്‌പന്നത്തിനാണ് മികച്ച ഡിമാൻഡ്. ഇവയ്ക്ക് ഫ്ലക്‌സ് ഉത്‌പന്നങ്ങളേക്കാൾ വില കുറവാണെന്നതും മികവാണ്. 100 ശതമാനം പി.വി.സി വിമുക്തവും പ്രകൃതി സൗഹാർദ്ദവുമാണ്. ഹോൾഡിംഗുകൾ, പരസ്യ ബോർഡുകൾ, ഷോപ്പ് ബോർഡുകൾ അടക്കം എല്ലാത്തരം ഫ്രെയിമുകൾക്കും പോളിഎത്തലീൻ ഉപയോഗിക്കാം. അമേസ് ഇന്റർനാഷണലാണ് കമ്പനിയുടെ അംഗീകൃത വിതരണക്കാർ. ഫോൺ: 81139 08785