മാമ്മോഗ്രഫിക്ക് ഒരുമാസത്തേക്ക് 50% ഇളവ്
കൊച്ചി: ലോക സ്തനാർബുദ ബോധവത്‌കരണ മാസാചരണത്തിന്റെ ഭാഗമായി സ്തനാർബുദത്തെ കുറിച്ചും അതിന്റെ അതിനൂതന ചികിത്സാ സംവിധാനത്തെ കുറിച്ചും റിനൈ മെഡിസിറ്രിയിൽ ബോധവത്‌കരണ സെമിനാർ നടന്നു. റോട്ടറി ഡിസ്‌ട്രിക്‌ട് ഗവർണർ മാധവ് ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.
ഇതോടനുബന്ധിച്ച് ഒരുമാസത്തേക്ക് റിനൈ മെഡിസിറ്രിയിലെ അതിനൂതന 3ഡി മാമ്മോഗ്രഫി പരിശോധനയ്ക്ക് 50 ശതമാനം കിഴിവ് ലഭിക്കും. ഇതിന്റെ ഉദ്ഘാടനം കൊച്ചി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ പൂങ്കുഴലി നിർവഹിച്ചു. റിനൈ മെഡിസിറ്റി സ്‌റ്റാഫ് അവതരിപ്പിച്ച സുമ്പത്തോൺ സംഗീത സംവിധായകൻ ബിജിപാൽ ഉദ്ഘാടനം ചെയ്‌തു.
ചലച്ചിത്ര സംവിധായകൻ പി.ആർ. അരുൺ, താരങ്ങളായ മുത്തുമണി സോമസുന്ദരൻ, ഷീലു എബ്രഹാം, ശാന്തിപ്രിയ, മ്യൂസിക് തെറാപ്പിസ്‌റ്ര് ശ്രീലത, റിനൈ മെഡിസിറ്രി മെഡിക്കൽ ഡയറക്‌ടർ ഡോ. കൃഷ്‌ണനുണ്ണി പോളക്കുളത്ത്, മാനേജിംഗ് ഡയറക്‌ടർ കൃഷ്‌ണദാസ് പോളക്കുളത്ത്, കാൻസർ ചികിത്സാ വിഭാഗം മേധാവി ഡോ.തോമസ് വറുഗീസ്, വൈസ് പ്രസിഡന്റ് സിജോ വി. ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.