ന്യൂഡൽഹി: പുതിയ ഗവർണമാരെ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയെ മിസോറാം ഗവർണറായി നിയമിച്ചു. ഇത് സംബന്ധിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറത്തിറങ്ങി.
ജമ്മു കാശ്മീർ ഗവർണർ ആയിരുന്ന സത്യപാൽ മാലിക്കിനെ ഗോവ ഗവർണറായി നിയമിച്ചു. ഗിരീഷ് ചന്ദ്ര മർമുവാണ് ജമ്മു കശ്മീരിലെ പുതിയ ലഫ്. ഗവർണർ. രാധാകൃഷ്ണ മാഥൂറിനെ ലഡാക്കിലെ ലഫ്. ഗവർണറായും നിയമിച്ചു.