തൃശൂർ: ഒന്നരവർഷം മുമ്പ് മരിച്ച അച്ഛനെ കൊന്നതെന്ന് മകന്റെ വെളിപ്പെടുത്തൽ. ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബുവിന്റെ മരണത്തിലാണ് വഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്.ബൈക്ക് മോഷണകേസിൽ അറസ്റ്റിലായപ്പോഴാണ് മകൻ ബാലുവിന്റെ കുറ്റസമ്മതം.
അമ്മയും അച്ഛനും തമ്മിലുണ്ടായ വഴക്കിനിടെ തന്റെ മർദ്ദനമേറ്റ് ബാബു മരിക്കുകയായിരുന്നു എന്നാണ് ബാലു വെളിപ്പെടുത്തിയത്. ബാബു മരത്തിൽനിന്ന് വീണ് മരിച്ചുവെന്നാണ് കരുതിയിരുന്നത്. ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായപ്പോഴാണ് ബാലു പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.