reliance-jio

കൊച്ചി: സ്മാർട് ഫോൺ ഉപഭോക്താക്കൾക്കായി ഓൾ-ഇൻ-വൺസേവനങ്ങൾ പ്രഖ്യാപിച്ച ശേഷം റിലയൻസ് ജിയോ തങ്ങളുടെ ജിയോ ഫോൺ ഉപയോക്താക്കൾക്ക് പുതിയ റീചാർജ് സൗജന്യങ്ങളുമായി രംഗത്ത്. പുതിയ ഓഫർ പ്രകാരം ജിയോ ഫോൺഉപയോക്താക്കൾക്ക് എല്ലാ അൺലിമിറ്റഡ് പ്ലാനുകളും, സേവനങ്ങളും ഒറ്റ പ്ലാനിൽ ലഭ്യമാക്കും. 30 രൂപയ്ക്കു ഡേറ്റ ഇരട്ടിയാക്കാനുള്ള സൗകര്യവും ഉണ്ടാകും. നിലവിലുള്ള എല്ലാ പ്ലാനുകളും തുടർന്നു പോകും.

reliance-jio

75 രൂപയുടെ പ്ലാൻ

3 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യകോൾ, മറ്റു ഫോൺ നമ്പറുകളിലേക്കു 500 മിനിറ്റ് ഓഫ്‌നെറ്റ് കോൾ ടൈം.

125 രൂപയുടെ പ്ലാൻ

-14 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക്സൗജന്യ കോൾ, മറ്റു ഫോൺ നമ്പറുകളിലേക്കു 500 മിനിറ്റ് ഓഫ്‌നെറ്റ് കോൾ ടൈം.

155 രൂപയുടെ പ്ലാൻ

25 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക്സൗജന്യ കോൾ, മറ്റു ഫോണുകളിലേക്ക് 500 മിനിറ്റ് ഓഫ്‌നെറ്റ് കോൾ ടൈം.

185 രൂപയുടെ പ്ലാൻ

25 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യ കോൾ, മറ്റു നമ്പറുകളിലേക്കു 500 മിനിറ്റ്കോൾ ടൈം. ഏറ്റവും കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ്കോളുകളും, ഡേറ്റയും നൽകുന്നതാണ്ജിയോയുടെ 75 രൂപയുടെ പ്ലാൻ. ദീപാവലിഉൽസവകാല ഓഫർ ആയി ജിയോ ഫോണുകൾക്50 ശതമാനം വിലകുറച്ച് 699 രൂപയ്ക്കുലഭ്യമാക്കിയിട്ടുണ്ട്.