europa

ലണ്ടൻ: യൂറോപ്പ ലീഗ് ഫുട്ബാളിൽ പിന്നിൽ നിന്ന് പൊരുതിക്കയറി ആഴ്സനലിന് ജയം. കഴിഞ്ഞ ഗ്രൂപ്പ് എഫിൽ വിറ്രോറിയ എഫ്.സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്സനൽ കീഴടക്കിയത്. ആഴ്സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 79-ാം മിനിട്ടുവരെ വിറ്രോറിയ ലീഡ് ചെയ്യുകയായിരുന്നു. തുടർന്ന് അവസാ നിമിഷങ്ങിൽ നിക്കോളാസ് പെപ്പെ ഇരട്ട ഗോളുമായി ആഴ്സനലിന് വിജയം സമ്മാനിക്കുകയായിരുന്നു. മാർക്ക്സ് എഡ്വാർഡ്സിലൂടെ എട്ടാം മിനിട്ടിൽ ആഴ്സനൽ ലീഡ് നേടി. 32-ാം മിനിട്ടിൽ ഗബ്രേയേൽ മാർട്ടിനെല്ലി ആഴ്സനലിനായി ഒരു ഗോൾ മടക്കി. 36-ാം മിനിട്ടിൽ ബ്രൂണോ ഡുവാർട്ടെ വീണ്ടും വിറ്റോറിയയെ മുന്നിലെത്തിച്ച്. സന്ദർശകർ അട്ടിമറി വിജയം പ്രതീക്ഷിച്ചിരിക്കെയാണ് 80, 92 മിനിട്ടുകളിൽ തകർപ്പൻ ഫ്രീകിക്ക് ഗോളുകളിലൂടെ ആഴ്സനലിന് ജയം സമ്മാനിച്ചത്.പോയിന്റ് ടേബിളിൽ ആഴ്സനൽ തന്നെയാണ് മുന്നിൽ

ഗ്രൂപ്പ് എല്ലിലെ മത്സരത്തിൽ യുണൈറ്രഡ് ഏക പക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്രർ യുണൈറ്രഡ് പാർട്ടിസാനെ വീഴ്ത്തിയത്. 43-ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി ഗോളാക്കി അന്തോണി മാർട്ടിയാലാണ് യുണൈറ്രഡിന് ജയം സമ്മാനിച്ചത്. ഗ്രൂപ്പിൽ യുണൈറ്രഡ് തന്നെയാണ് മുന്നിൽ.