കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതിയായ ജോളിക്കെതിരെ കൂടുതൽ ആരോപണങ്ങൾ. ജോളിയുടെ സുഹൃത്തും ബി.എസ്.എൻ.എൽ ജീവനക്കാരനുമായ ജോൺസന്റെ ഭാര്യാസഹോദരൻ സുനിൽ സൈമണാണ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. ജോൺസന്‍റെ കൈവശം ജോളി നൽകിയ സ്വർണാഭരണങ്ങളുണ്ടെന്ന് സുനിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജോൺസന്റെ പക്കൽ ജോളി നൽകിയ സ്വർണാഭരണങ്ങളുണ്ട്. ജോളി പള്ളിക്കമ്മിറ്റികളിൽ സജീവമായിരുന്നെന്നും സുനിൽ പറഞ്ഞു. സുനിൽ സൈമണെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് വിളിച്ച് ചോദ്യം ചെയ്തിരുന്നു.
സിലിയുടെ മരണത്തിൽ ശാന്തി ആശുപത്രിയിലെ ഡോക്ടർ സംശയം പ്രകടിപ്പിച്ചിരുന്നു. സി.പി.എം നേതാവുമായി ജോളിക്ക് ബന്ധമുണ്ടെന്നും ഇവരുടെ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നും സുനിൽ വ്യക്തമാക്കി