mobile-

ന്യൂയോർക്ക് : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു. കാലിഫോ‍ർണിയയിലാണ് സംഭവം. കാലിഫോർണിയ മാക്ഫർലാന്റ് സ്‌കൂളിലെ അദ്ധ്യാപികയായ എൽവിയ ഗോൺസാലസാണ് അറസ്റ്റിലായത്. നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു,​ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക താത്പര്യത്തോടെ സമീപിച്ചു എന്നീ കുറ്റങ്ങളാണ് അദ്ധ്യാപികയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

രണ്ട് കുട്ടികളുടെ മൊബൈൽഫോണുകൾ പിടിച്ചെടുത്തതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ധ്യാപികയുടെ പീഡനം പുറത്തറിഞ്ഞത്. ഒരു വിദ്യാർത്ഥിയുടെ ഫോണിൽ എൽവിയയുടെ പേരിലപള്ള സന്ദേശങ്ങൾ ശ്രദ്ധയിൽപെട്ടതിനെതുടർന്ന് കുട്ടിയെ ചോദ്യം ചെയ്തിരുന്നു. എൽവിയ സ്‌കൂളിലെ അദ്ധ്യാപികയാണെന്ന് കുട്ടി അധികൃതരോട് തുറന്നു പറഞ്ഞു. ഓഗസ്റ്റ് അവസാനം മുതൽ അദ്ധ്യാപികയുമായി തുടർച്ചയായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി വിദ്യാർത്ഥി മൊഴി നല്‍കി.