atk

കൊൽക്കത്ത: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ എ.ടി.കെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് ഹൈദരാബാദിനെ തകർത്തു. ഇരട്ടഗോളുമായി തിളങ്ങിയ ഡേവിഡ് വില്യംസും എഡു ഗാർസിയയുമാണ് എ.ടി.കെയ്ക്ക് ഗംഭീര ജയം സമ്മാനിച്ചത്. റോയ് കൃഷ്ണ ഒരു ഗോൾ നേടി.

ബ്ലാസ്റ്റേഴ്സിനെതിരായ ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ആദ്യം ഗോൾ നേടിയിട്ടും തോൽവിസമ്മതിക്കേണ്ടി വന്നതിന്റെ നിരാശ മാറ്രുന്നതായിരുന്നു ഇന്നലെ എ.ടി.കെയുടെ പ്രകടനം. 25-ാംമിനിട്ടിൽ വില്യംസൺ എ.ടി.കെയ്ക്ക് ആദ്യ ഗോൾ സമ്മാനിച്ചു. രണ്ട് മിനിട്ടിനകം റോയ് കൃഷ്ണ ലീഡുയർത്തി. 44-ാം മിനിട്ടിൽ വില്യംസൺ വീണ്ടും ലക്ഷ്യം കണ്ടതോടെ 3 ഗോളിന്റെ ലീഡുമായി എ.ടി.കെ ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാം മിനിട്ടിൽ 88-ാം മിനിട്ടിലായിരുന്നു എഡു ഗാർസിയ തന്റെ ആദ്യത്തേയും കൊൽക്കത്ത ടീമിന്റെ നാലമത്തേയും ഗോൾ നേടിയത്. രണ്ടാം പകുതിയുടെ അധിക സമയത്ത് ഗാർസിയ തന്നെ എ.ടി.കെയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.