ചണ്ഡിഗഡ്: ഹരിയാനയിൽ ബി.ജെ.പി-ജെ.ജെ.പി സഖ്യ സർക്കാർ അധികാരത്തിലേക്ക്. ബിജെപി നേതാവ് മനോഹർലാൽ ഖട്ടർ മുഖ്യമന്ത്രിയായി തുടരും. ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഉപമുഖ്യമന്ത്രി പദം ലഭിക്കും. ഹരിയാനയിൽ തൂക്ക് മന്ത്രിസഭയായതിനെ തുടർന്നാണ് ജെ.ജെപിയുടെ ദുഷ്യന്ത് ചൗട്ടാല കിംഗ് മേക്കറായത്. സംസ്ഥാനത്ത് സ്ഥിരത ഉറപ്പാക്കാൻ സഖ്യം അനിവാര്യമാണെന്ന് ദുഷ്യന്ത് പറഞ്ഞു.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. ബി.ജെ.പിക്കോ, കോൺഗ്രസിനോ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ബി.ജെ.പി 40 സീറ്റും കോൺഗ്രസ് 31ഉം ജെ.ജെ.പി 10ഉം സീറ്റാണ് നേടിയത്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നാളെ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ഗവര്‍ണ്ണറെ കാണും.