health

ലണ്ടൻ: ഒൻപതാംവയസിലുണ്ടായ ആദ്യആർത്തവം മുതൽ അതികഠിനമായ വേദന അനുഭവപ്പെട്ടിരുന്നതിനെ തുടർന്നാണ് മോളി റോസ് ടെയ്ലർ ചികിത്സ തേടിയത്. എട്ടുവർഷത്തോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് തന്റെ ശരീരത്തിലുണ്ടായ അപൂർവ രോഗാവസ്ഥ കണ്ടെത്തിയത്. രണ്ട് യോനികളും രണ്ട് ഗർഭാശയ മുഖങ്ങളും രണ്ട് ഗർഭപാത്രവുമെന്ന പ്രത്യേക രോഗാവസ്ഥയായിരുന്നു 19കാരിക്ക് ഉണ്ടായിരുന്നത്..

ആർത്തവത്തെതുടർന്നുള്ള വേദനയെതുടർന്ന് മോളി പല ഡോക്ടർമാരെയും സമീപിച്ചു. ടാംപൺ ഉപയോഗിച്ചാൽ പോലും ആർത്തവ രക്തം പുറത്തേക്ക് വരുമായിരുന്നു. Uterus didelphys എന്ന അപൂർവ രോഗാവസ്ഥയായിരുന്നു മോളിക്ക്.


രണ്ട് യോനി ഉള്ള ശരീരപ്രകൃതിയായിരുന്നു മോളിക്ക്. Longitudinal septum എന്ന രണ്ട് സെന്റി മീറ്റർ നീളമുള്ള ടിഷ്യൂ ആയിരുന്നു മോളിയുടെ യോനിയിൽ ഉണ്ടായിരുന്നത്. ഇത് നീക്കം ചെയ്തത് 2017 ലാണ്. ലൈംഗിക രോഗം ആണോ എന്നുവരെ ആദ്യം ഡോക്ടർമാർ സംശയിച്ചു. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് മോളിക്ക് രണ്ട് യോനിയും രണ്ട് ഗർഭാശയമുഖവും രണ്ട് ഗർഭപാത്രങ്ങളും ഉണ്ടെന്നു കണ്ടെത്തിയത്.

ഭാവിയിൽ ഗർഭം ധരിക്കേണ്ടി വരുന്ന സാഹചര്യങ്ങളിലും മറ്റും അധിക ശ്രദ്ധ വേണമെന്ന മുന്നറിയിപ്പ് ഡോക്ടർമാർ നൽകിയിട്ടുണ്ട്. 3,000ത്തിൽ ഒരാൾക്ക് എന്ന രീതിയിലാണ് അപൂർവമായ ഈ അവസ്ഥ ഉണ്ടാകുന്നത്.