cinema


പ്ര​സി​ദ്ധ​ ​നൃ​ത്ത​ ​സം​വി​ധാ​യി​ക​ ​ബൃ​ന്ദ​ ​മാ​സ്റ്റ​ർ​ ​സം​വി​ധാ​യി​ക​യാ​കു​ന്നു.​ത​മി​ഴി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​നാ​ണ് ​നാ​യ​ക​ൻ.​ഫെ​ബ്രു​വ​രി​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​തു​ട​ങ്ങുമെന്നറി​യുന്നു. 1998​-​ൽ​ ​മ​ഞ്ജു​ ​വാ​ര്യ​രെ​ ​നാ​യി​ക​യാ​ക്കി​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​വേ​ണു​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ദ​യ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​കൊ​റി​യോ​ഗ്രാ​ഫി​ക്ക് ​ബൃ​ന്ദ​ ​മാ​സ്റ്റ​ർ​ക്ക് ​ദേ​ശീ​യ​ ​പു​ര​സ്കാ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ര​ജ​നി​കാ​ന്ത്,​ക​മ​ല​ഹാ​സ​ൻ,​മോ​ഹ​ൻ​ലാ​ൽ,​വി​ജ​യ്,​അ​ജി​ത്ത്,​സൂ​ര്യ,​ഐ​ശ്വ​ര്യ​ ​റാ​യ് ​തു​ട​ങ്ങി​യ​ ​പ്ര​മു​ഖ​ ​താ​ര​ങ്ങ​ൾ​ക്ക് ​നൃ​ത്ത​ ​രം​ഗ​ങ്ങ​ൾ​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ആ​മി​ർ​ ​ഖാ​ന്റെ​ ​പി.​കെ​യു​ടെ​യും​ ​നൃ​ത്ത​ ​സം​വി​ധാ​യി​​ക​യായി​രു​ന്നു ​ ബൃ​ന്ദ.​ഒ​രു​ ​ച​ല​ച്ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ക​യെ​ന്ന​ത് ​ബൃ​ന്ദ​ ​മാ​സ്റ്റ​റു​ടെ​ ​ദീ​ർ​ഘ​നാ​ള​ത്തെ​ ​ആ​ഗ്ര​ഹ​മാ​യി​രു​ന്നു.​അ​താ​ണ് ​യാ​ഥാ​ർ​ത്ഥ്യമാ​കു​ന്ന​ത്.​


ദു​ൽ​ഖ​ർ​ ​ഇ​പ്പോ​ൾ​ ​ചെ​ന്നൈ​യി​ൽ​ ​അ​നൂ​പ് ​സ​ത്യ​ൻ​ ​സം​വി​ധാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ലൊ​ക്കേ​ഷ​നി​ലാ​ണ്.​ദു​ൽ​ഖ​ർ​ ​ത​ന്നെ​യാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​നാ​ണ് ​നാ​യി​ക.​സു​രേ​ഷ് ​ഗോ​പി​യും​ ​ശോ​ഭ​ന​യും​ ​ഇ​തു​ ​വ​രെ​ ​പേ​രി​ടാ​ത്ത​ ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ന​വം​ബ​ർ​ ​എ​ട്ടി​ന് ​ദു​ൽ​ഖ​റി​ന്റെ​ ​ഇ​വി​ട​ത്തെ​ ​വ​ർ​ക്ക് ​പൂ​ർ​ത്തി​യാ​കും.​അ​തി​ന് ​ശേ​ഷം​ ​ശ്രീ​നാ​ഥ് ​രാ​ജേ​ന്ദ്ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കു​റു​പ്പി​ന്റെ​ ​ര​ണ്ടാം​ ​ഷെ​ഡ്യൂ​ളി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യും.​ദു​ൽ​ഖ​ർ​ ​ത​ന്നെ​യാ​ണ് ​ഈ​ ​ചി​ത്ര​വും​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ജ​നു​വ​രി​ ​വ​രെ​ ​ഇ​തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ണ്ടാ​കും. ​മും​ബ​യ് ,​അ​ഹ​മ്മ​ബാ​ദ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ലൊ​ക്കേ​ഷ​ൻ.​ബൃ​ന്ദ​ ​മാ​സ്റ്റ​റി​ന്റെ​ ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​ദു​ൽ​ഖ​ർ​ ​ഒ​രു​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ലും​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലും​ ​അ​ഭി​ന​യി​ക്കും.​മലയാളത്തി​ൽ ജോ​യി​ ​മാ​ത്യു​വി​ന്റെയും​ ​റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂ​സി​ന്റെയും ചി​ത്രങ്ങളി​ലാണ് ദുൽഖർ ഇനി​ അഭി​നയി​ക്കുന്നത്.