
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന രാഷ്ട്രീയ നേതാവിനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
വർഷങ്ങൾക്കു മുമ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ച്, നിരവധി പദവികൾ വഹിച്ച്, ഒടുവിൽ മുഖ്യമന്ത്രി സ്ഥാനത്തെത്തുകയാണ് കടയ്ക്കൽ ചന്ദ്രൻ.ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നാണ് ഈ ചിത്രം പറയുന്നത്. രാഷ്ട്രീയ പശ്ചാത്തലമുണ്ടെങ്കിലും ശക്തമായ കുടുംബ ബന്ധങ്ങൾക്കും ഈ ചിത്രം പരിഗണന നൽകുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
നയം വ്യക്തമാക്കുന്നുവെന്ന ചിത്രത്തിൽ മമ്മൂട്ടി മന്ത്രിയുടെ റോളിലെത്തിയിട്ടുണ്ടെങ്കിലും ഇത്തരമൊരു റോളിൽ അഭിനയിക്കുന്നത് ഇതാദ്യമാണ്.ഗാന ഗന്ധർവ്വനു ശേഷം ഇച്ചായിസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഇൗ പൊളിറ്റിക്കൽ ത്രില്ലറിൽ മമ്മൂട്ടിക്ക് പുറമേ ജോജു ജോർജ്, ബാലചന്ദ്രമേനോൻ,രഞ്ജിത്ത്, മുരളി ഗോപി, സുദേവ് നായർ, മാത്യു തോമസ്, സുരേഷ് കൃഷ്ണ,സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലൻസിയർ, ശ്യാമപ്രസാദ്, നന്ദു, മാമുക്കോയ, മേഘനാഥൻ, വി.കെ. ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടിക്കിളി പ്രകാശ്, രശ്മി ബോബൻ ,ഗായത്രി അരുൺ, അർച്ചനാ മനോജ്, ഡോ. പ്രമീളാദേവി, സുബ്ബലഷ്മി എന്നിവരും താരനിരയിലുണ്ട്.
അഹാന കൃഷ്ണകുമാറിന്റെ സഹോദരി ഇഷാനി കൃഷ്ണയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.സഞജയ് ബോബിയാണ് തിരക്കഥാകൃത്ത്.