മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മനിയന്ത്രണമുണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആചാര്യസ്ഥാനം വഹിക്കും. പാരമ്പര്യ പ്രവൃത്തികളിൽ ഏർപ്പെടും. ആത്മാർത്ഥ സുഹൃത്തിനെ സഹായിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ചെലവിനങ്ങൾക്കു നിയന്ത്രണം വേണം. അധികാരപരിധി വർദ്ധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വ്യക്തിസ്വാതന്ത്ര്യം വർദ്ധിക്കും. വിദേശ ഉദ്യോഗം സഫലമാകും. ആഗ്രഹങ്ങൾ സഫലമാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അഭിമാനാർഹമായ പ്രവർത്തനം. നേതൃത്വം ഗുണം ഉണ്ടാകും. യാഥാർത്ഥ്യങ്ങൾ മനസിലാക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മനസമാധാനമുണ്ടാകും. ആയുർവേദ ചികിത്സ തുടങ്ങും. വിജ്ഞാനം ആർജിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സുരക്ഷയ്ക്ക് ശ്രദ്ധ നൽകും. യോജ്യമായ വാക്കുകൾ സ്വീകരിക്കും. മത്സരങ്ങൾക്ക് പരിശീലനം ആരംഭിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആഗ്രഹ സാഫല്യമുണ്ടാകും. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. പുതിയ പ്രവർത്തന മേഖല.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ചുമതലകൾ വർദ്ധിക്കും. ഉദ്യോഗമാറ്റമുണ്ടാകും. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ജീവിത പങ്കാളിയുമായി യാത്ര. കർമ്മമേഖലകൾ പുനരുജ്ജീവിപ്പിക്കും. കടം വാങ്ങേണ്ട സാഹചര്യം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിദ്യാർത്ഥികൾക്ക് അനുകൂല സാഹചര്യം. സാഹചര്യങ്ങളെ അതിജീവിക്കും. മനോ മനോധൈര്യം വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ദാനധർമ്മങ്ങൾ ചെയ്യും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സ്വസ്ഥത അനുഭവപ്പെടും.