pic

തലയോലപ്പറമ്പ്: മാതാവിനെ കബളിപ്പിച്ച് പണം വാങ്ങി കാമുകനൊപ്പം കടന്നു കളഞ്ഞ 15 കാരിയായ വിദ്യാർഥിനിയെയും കാമുകനായ 19കാരനേയും പൊലീസ് പിടികൂടി. തലയാഴം കൂവം ഭാഗത്ത് യുവാവിന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മാതാവിനൊപ്പം കൊച്ചങ്ങാടിയിലുള്ള ജ്യോൽസനെ കണ്ട ശേഷം വീട്ടിലേയ്ക്കു മടങ്ങുന്നതിനിടയിൽ വിദ്യാർഥിനി മാതാവിനെ കബളിപ്പിച്ച് പണം വാങ്ങി കടന്ന് കളയുകയായിരുന്നു.

15 കാരിയെ കാണാനില്ലെന്ന് കാട്ടി പെൺകുട്ടിയുടെ വീട്ടുകാർ തലയോലപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷത്തിലാണ് പെൺകുട്ടി വൈക്കം പുളിഞ്ചുവട് സ്വദേശിയായ 19 കാരനൊപ്പമാണ് പോയതെന്ന് കണ്ടെത്തിയത്.പെൺകുട്ടിയെ വൈദ്യപരിശോധന നടത്തിയ ശേഷം ശാരീരികമായി ദുരുപയോഗം ചെയ്തതായി തെളിഞ്ഞാൽ യുവാവിനെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച തലയോലപ്പറമ്പ് പൊലീസ് സംഭവം നടന്നത് വൈക്കം പൊലീസിന്റെ പരിധിയിലായതിനാൽ വൈക്കം പൊലീസിന് കൈമാറി.