borewell-two-year-old-boy

തിരുച്ചിറപ്പള്ളി: നാടുകാട്ടുപെട്ടിയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. സമാന്തരമായി മറ്റൊരു കിണർ കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാനായിരുന്നു രക്ഷാപ്രവർത്തകർ ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാൽ കുഴിയെടുക്കുന്നതിനിടെ രണ്ടുവയസുകാരൻ കൂടുതൽ താഴ്ചയിലേക്ക് വീണു.

നേരത്തെ 26 അടി താഴ്ചയിലായിരുന്ന കുട്ടി ഇപ്പോൾ 60 അടി താഴ്ചയിലാണ് ഉള്ളതെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ജില്ലാഭരണകുടം പറയുന്നത്. സംസ്ഥാന സർക്കാർ കേന്ദ്ര ദുരന്തനിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്.ചെന്നൈ അർക്കോണത്ത് നിന്നുള്ള എൻ.ഡി.ആർ.എഫ് സംഘം ഉടൻ സ്ഥലത്തേക്ക് എത്തും.

വീടിനടുത്തുള്ള സ്ഥലത്ത് കളിക്കുന്നതിനിടയിൽ ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് ബ്രിട്ടോ എന്ന വ്യക്തിയുടെ മകനായ സുജിത് കുഴൽക്കിണറിലേക്ക് വീണത്. മാസങ്ങൾക്ക് മുൻപ് കിണറിനായെടുത്ത കുഴി മൂടാത്തതാണ് അപകടത്തിനിടയാക്കിയത് . കുഴിയ്ക്ക് മുകളിലിട്ടിരുന്ന ഇട്ടിരുന്ന മണ്ണ് മഴയിൽ ഒഴുകിപ്പോയിരുന്നു .