കൊടുങ്ങല്ലൂർ: അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി,ഒരാൾ മരിച്ചു. അമ്പലപ്പുഴ സ്വദേശി ജോസി (50)യാണ് മരിച്ചത്. നാല് പേരെ രക്ഷപ്പെടുത്തി അഴീക്കോട് നിന്നും ഇന്ന് പുലർച്ചെ മത്സ്യ ബന്ധനത്തിന് പോയ സീ കിംഗ് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്.
ശക്തമായ കാറ്റിനൊപ്പം രൂപപ്പെട്ട വലിയ തിരയിൽപെട്ട് ബോട്ട് മറിയുകയായിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബോട്ട് കരയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. മത്സ്യ ബന്ധന വള്ളങ്ങെളെത്തിയാണ് നാല് തൊഴിലാളികളെ രക്ഷിച്ചത്. എന്നാൽ ജോസി ഇതിനകം മുങ്ങിപ്പോയിരുന്നു. മുനമ്പത്ത് നിന്നും പോയ മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പറവൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.