kaumudy-news-headlines

1. കോന്നി മണ്ഡലം കൈവിട്ടതില്‍ കോണ്‍ഗ്രസിന് ഉള്ളില്‍ അസ്വാരസ്യം നിലനില്‍ക്കെ, തോല്‍വിയില്‍ പത്തനംതിട്ട ഡി.സി.സിയെ പഴിച്ചും പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയും അടൂര്‍ പ്രകാശ് എം.പി. കോന്നിയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസിന് ക്ഷീണമേറ്റും. കോന്നി ഒരിക്കല്‍ ഇടത് പക്ഷത്തിന് മുന്‍ തൂക്കം ഉണ്ടായിരുന്ന മണ്ഡലം ആണ്. ഓരോ തവണയും താന്‍ മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം കൂടി കൂടി വന്നു. പാര്‍ട്ടി പറഞ്ഞിട്ടാണ് ആറ്റിങ്ങലില്‍ മത്സരിച്ചത് എന്നും അടൂര്‍ പ്രകാശ്.

2. കോന്നിയില്‍ മത്സരിക്കാന്‍ ആര് ഉണ്ടെന്ന് ചോദിപ്പിച്ചപ്പോഴ് ആണ് താന്‍ റോബിന്‍ പീറ്ററെ നിര്‍ദേശിച്ചത്. ജാതിയും മതവും നോക്കതെ ആണ് ജയ സാധ്യത ഉള്ള സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചത്. പിന്നീട് പാര്‍ട്ടി തീരുമാനിച്ച സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. പാര്‍ട്ടി പറഞ്ഞ മേഖലയിലും കുടുംബ യോഗത്തിലും മുന്‍ എം.എല്‍.എ എന്ന നിലയില്‍ പങ്കെടുത്തു. അപ്രതീക്ഷിത മുന്നേറ്റം ആണ് ഇടതു പക്ഷം കോന്നിയില്‍ ഉണ്ടാക്കി എടുത്തെത്. തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ചുമതല ജില്ലാ നേതൃത്വത്തിന് ആയിരുന്നു എന്നും അടൂര്‍ പ്രകാശ്.
3. പത്തനം തിട്ട ഡി.സി.സി.ക്ക് പാളിച്ച സംഭവിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ജോലികളും കൃത്യമായി ചെയ്തിട്ടുണ്ട്. മോഹന്‍ രാജിന്റെ തോല്‍വിയില്‍ ഖേദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പലതും തുറന്ന് പറയാനണ്ട് അത് പറയേണ്ടിടത്ത് പറയും. ഡി.സി.സി അഴിച്ച് പണിയണോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ എന്നും അടൂര്‍ പ്രകാശ്. അതിനിടെ, ഉപതിരഞ്ഞെടുപ്പ് തോല്‍വി കോണ്‍ഗ്രസ് ഗൗരവം ആയി വിലയിരുത്തണം എന്ന് എം. കെ മുനീര്‍. സ്ഥാനാര്‍ത്ഥികളെ ഏകകണ്ഡമായി തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് കഴിയണം . സ്ഥാനാര്‍ത്ഥികളുടെ പേര് മാറി മറിയുന്നത് ആശയകുഴപ്പം ഉണ്ടാക്കും. വീഴ്ച്ചകള്‍ കോണ്‍ഗ്രസ് പരിശോധിക്കണം എന്നും എംകെ മുനീര്‍ പറഞ്ഞു
4. ദേശീയ അധ്യക്ഷനെ തേടി ബി.ജെ.പിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ നിലപാട് അറിയിച്ച് കുമ്മനം രാജശേഖരന്‍. അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്വീകരിക്കും. പാര്‍ട്ടിയെ അനുസരിക്കാന്‍ എല്ലാ പ്രവര്‍ത്തകരും ബാധ്യസ്ഥരാണ്. പാര്‍ട്ടിക്ക് അതിന്റേതായ കീഴ്വഴക്കങ്ങളും നിയമങ്ങളും ഭരണഘടനയും ഉണ്ട്. അത് അനുസരിച്ച് തീരുമാനം എടുക്കും എന്നും അധ്യക്ഷനെ സംബന്ധിച്ച് ആര്‍.എസ്.എസിന് പ്രത്യേക അഭിപ്രായം ഇല്ലെന്നും കുമ്മനം രാജശേഖരന്‍
5. ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണ്ണര്‍ ആതോടെ ആണ് പുതിയ അധ്യക്ഷനെ തേടി ചര്‍ച്ചകള്‍ സജീവം ആയത്. വി മുരളീധരപക്ഷം കെ.സുരേന്ദ്രന്റെ പേരും പി.കെ കൃഷ്ണദാസ് പക്ഷം എം.ടി രമേശിന്റെ പേരുമാണ് ഉയര്‍ത്തുന്നത്. വത്സന്‍ തില്ലങ്കേരിയുടെ പേരില്‍ ആര്‍ എസ്.എസിന് താല്‍പര്യം ഉണ്ടെന്നാണ് അറിവ്. ശോഭ സുരേന്ദ്രനും പ്രസിഡന്റ് സ്ഥാനത്തില്‍ നോട്ടമുണ്ട്. ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ഒടുവില്‍ കേന്ദ്രനേതൃത്വം ആവും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക
6. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസഹാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. താനൂര്‍ അഞ്ചുടി സ്വദേശികളായ മഷ്ഹൂദ്, മുഫീസ്, താഹ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
7. മഷ്ഹൂദും മുഫീസും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റമാണ് താഹക്ക് എതിരെ ചുമത്തി ഇരിക്കുന്നത്. നാലംഗ സംഘമാണ് ഇസ്ഹാക്കിനെ വെട്ടി കൊലപ്പെടുത്തിയത്. കേസിലെ പ്രതികളെല്ലാം സി.പി.എം പ്രവര്‍ത്തകരാണ്. കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ അയല്‍വാസികളാണ് അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത അഞ്ചുപേരില്‍ നിന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.
8. കൊലപാതത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം. പി ജയരാജന്‍ താനൂരിലെത്തി ദിവസങ്ങള്‍ക്ക് ഉള്ളിലാണ് കൊലപാതകം നടന്നത്. പി ജയരാജനും പ്രതികളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഗൂഡാലോചന വ്യക്തമാക്കുന്നു എന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മലപ്പുറത്ത് പറഞ്ഞു
9. കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജയിനെ മാറ്റാന്‍ നേതൃത്വത്തില്‍ നിന്നും മുറവിളി ഉയരുന്നതിനിടെ, നേതാക്കളുടെ നീക്കത്തിന് തടയിട്ട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ഉപ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞതിന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. കോര്‍പ്പറേഷനെ മാത്രം പഴിചാരുന്നത് ശരിയല്ല. ഇത് വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വയം കുഴിതോണ്ടിയതിന് സമാനം ആണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. മേയറെ മാറ്റുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായിലെങ്കിലും അധികം വൈകാതെ കോര്‍പ്പറേഷനില്‍ വന്‍ അഴിച്ചുപണി ഉണ്ടാവും
10.തിിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണം കോര്‍പ്പറേഷനിലെ ഭരണ പരാജയമാണെന്ന ഐ ഗ്രൂപ്പുകാരുടെ ആരോപണത്തെ എ ഗ്രൂപ്പുകാര്‍ തന്നെ പിന്തുണച്ചിരുന്നു. ഉപ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹൈബി ഈഡന്‍ എം.പിയാണ് കോര്‍പ്പറേഷന് എതിരെ ആദ്യ വെടി പൊട്ടിച്ചത്. ഭരണ പരാജയം വോട്ടര്‍മാരെ സ്വാധീനിച്ചു എന്ന് ആരോപിച്ച എം.പി രൂക്ഷമായ വിമര്‍ശനം ആയിരുന്നു കോര്‍പ്പറേഷന് എതിരെ ഉന്നയിച്ചത്.
11 ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാതെ ഇരുന്ന ബി.ജെ.പിക്ക് ദുഷ്യന്ത് ചൗട്ടാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടിയുടെ പിന്തുണയോടെ വീണ്ടും സംസ്ഥാന ഭരണത്തിന് വഴി ഒരുങ്ങുന്നു. ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഇന്ന് ഗവര്‍ണറെ കാണും. ജെ.ജെ.പി സഖ്യത്തിന് പുറമെ സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പിച്ചാണ് ബി.ജെ.പി നീക്കം.