പാലക്കാട്: ജനങ്ങൾക്കും പാർട്ടിക്കും താൽപര്യമുള്ള ഒരു വ്യക്തി ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. പ്രസിഡന്റ് സ്ഥാനത്തേക്ക് വരാൻ കെൽപുള്ള നിരവധിപേർ പാർട്ടിയിലുണ്ടെന്നും ഉചിതമായ സമയത്ത് പുതിയ അദ്ധ്യക്ഷൻ വരുമെന്നും അവർ വ്യക്തമാക്കി.
ആരാണോ ക്യാപ്റ്റൻ അദ്ദേഹത്തോടൊപ്പം നിന്ന് ഒന്നാന്തരമായി പ്രവർത്തിക്കാൻ സാധിക്കുന്ന കളിക്കാർ തങ്ങളുടെ പാർട്ടിയിലുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. അതോടൊപ്പം തങ്ങൾ അടിക്കാൻ പോകുന്ന ഗോളുകൾ തടുക്കാൻ ശക്തിയുള്ള ഒരു യുവനിര പ്രതിപക്ഷത്ത് കാണാൻ സാധിക്കില്ലെന്നും, കളി തുടങ്ങാൻ പോകുകയാണെന്നും അവർ കൂട്ടിച്ചേർത്തു.