man-shot

ഫിലഡൽഫിയ: പതിനാറ് വെടിയുണ്ടകളേറ്റ യുവാവ് നടന്ന് രണ്ട് മൈൽ അകലെയുള്ള ആശുപത്രിയിൽ എത്തിയതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെയോടെയാണ് ഫിലഡൽഫിയയിലെ കെൻസിംഗ്ടണിൽവച്ച് 27കാരന് വെടിയേറ്റത്.

കൈകൾ,​ഷോൾഡർ,​ ഇടത്തെ ഇടുപ്പെല്ല്,​ നെഞ്ച് എന്നിവടങ്ങളിലായിട്ടാണ് പതിനാറ് വെടിയുണ്ടകൾ തറച്ചു കയറിയത്. വെടിയുണ്ട ഏറ്റശേഷം ഇത്രയും ദൂരം നടന്ന് വന്നത് ഡോക്ടർമാ‌ർ അദ്ഭുതത്തോടെയൊണ് നോക്കിക്കാണുന്നത്. അതേസമയം പരിക്കേറ്റ യുവാവിനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

'ഇതൊരു അദ്ഭുതമാണ്. ആരോഗ്യനില ഗുരുതരമായി തുടരുകയാണെങ്കിലും നില മെച്ചപ്പെട്ടിട്ടുണ്ട്. ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് തന്നെയാണ് പ്രതീക്ഷ'-ചീഫ് ഇൻസ്‌പെക്ടർ സ്‌കോട്ട് സ്മോൾ പറഞ്ഞു. യുവാവിന്റെ മോഴിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.