motorola

ഏറ്റവും പുതിയ ബഡ്ജറ്റ് ഫോണുകൾ പുറത്തിറക്കി മോട്ടോറോള. മോട്ടോറോള വൺ മാക്രോ,മോട്ടോ ജി 8 പ്ലസ്, മോട്ടോ ഇ 6 പ്ലേ എന്നിങ്ങനെയാണ് പുതിയ ഫോണുകൾക്ക് മോട്ടോറോള പേര് നൽകിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ മോട്ടോറോള വൺ മാക്രോയെയാണ് മൊബൈൽ ഫോൺ പ്രേമികൾ നോട്ടമിട്ടിരിക്കുന്നത്. പേരുകേട്ട പ്രീമിയം മൊബൈൽ ബ്രാൻഡായ ഐഫോണിന് പോലുമില്ലാത്ത ഫീച്ചറാണ് മോട്ടോറോള വൺ മാക്രോ ഇവർക്ക് പ്രിയപ്പെട്ടതാക്കുന്നത്. പേരുപോലെ തന്നെ ഫോണിലുള്ള മാക്രോ ഫെസിലിറ്റി ഉപയോഗിച്ച് മികച്ച ഫോട്ടോകൾ എടുക്കാനാകും. 5 എക്സ് സൂം റേഞ്ചുള്ള ഈ ഫോണിലെ വിഷൻ ക്യാമറ 'കുഞ്ഞൻ' ചിത്രങ്ങൾ എടുക്കാനാണ് സഹായകമാകുക.

അതായത് ഒരുറുമ്പിന്റെ കണ്ണുകൾ, ശലഭത്തിന്റെ ആന്റിന, ഈച്ചയുടെ തലയുടെ ഏറ്റവും വലിയ ചിത്രം എന്നിവ ഈ ഫോൺ ഉപയോഗിച്ച് എടുക്കാനാകും. മോട്ടറോള വൺ മാക്രോയുടെ ക്യാമറയിലുള ഹൈ ക്വാളിറ്റി മെയിൻ സെൻസർ, ഇന്റലിജന്റ് ഡെപ്ത് സെൻസർ, ലേസർ ഓട്ടോ ഫോക്കസ് എന്നിവ ഉപയോഗിച്ച് വളരെ ക്രിസ്പും ക്വാളിറ്റിയുമുള്ള ചിത്രങ്ങളാകും ലഭിക്കുക. ഹൈ എൻഡ് ഫോണുകളിൽ പോലും ഈ ഫീച്ചർ ഇല്ലെന്നാണ് മോട്ടോറോളയുടെ അവകാശവാദം. ഏകദേശം 10,000 രൂപ വിലയിൽ ഈ ഫോൺ വാങ്ങാം.

മോട്ടറോള വൺ മാക്രോയ്ക്കൊപ്പം മോട്ടോ ജി 8 പ്ലസ്, മോട്ടോ ഇ 6 പ്ലേ എന്നീ ഫോണുകളും പുറത്തിറങ്ങുന്നുണ്ട്. തങ്ങളുടെ ഏറ്റവും നല്ല ജി ഫോൺ എന്നാണ് മോട്ടോറോള മോട്ടോ ജി 8 പ്ലസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ലോ ലൈറ്റ് സെൻസിറ്റീവ് ഫോട്ടോഗ്രഫിയാണ് ഈ ഫോണിന്റെ പ്രത്യേകത. 48 മെഗാപിക്സൽ മെയിൻ ക്യാമറയും 25 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുള്ള മോട്ടോ ജി 8 പ്ലസ് ഒരു മിഡ് റേഞ്ച് ഫോണായാണ് മോട്ടോറോള പുറത്തിറക്കുന്നത്. പതിനാലായിരത്തോളം രൂപ ഇതിനു വില വരും. ഇക്കൂട്ടത്തിൽ ഏറ്റവും വിലകുറഞ്ഞ ഫോണാണ് മോട്ടോ ഇ 6 പ്ലേ. ഏകദേശം 8000 രൂപയാണ് ഇതിന്റെ വില.