
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്സി ബയോടെക്നോളജി, സൈക്കോളജി, കൗൺസലിംഗ് സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്സ്.ഡബ്ള്യു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കായി നവംബർ അഞ്ച് വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
അഞ്ചാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി ജനുവരി 2019 (2008 സ്കീം), മൂന്നാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് സപ്ലിമെന്ററി ഡിസംബർ 2018 (2008 സ്കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് വേി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ. VII) 28 മുതൽ 31 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാഫീസ്
നവംബർ 13ന് ആരംഭിക്കുന്ന സി.ബി.സി.എസ് ഒന്നാം സെമസ്റ്റർ ബി.എ/ ബി.എസ്സി/ബി.കോം (2019 അഡ്മിഷൻ റഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014,2015,2016 & 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷകൾക്ക് പിഴ കൂടാതെ 31 വരെയും 150 രൂപ പിഴയോടു കൂടി നവംബർ മൂന്ന് വരെയും 400 രൂപ പിഴയോടു കൂടി നവംബർ അഞ്ച് വരെയും ഓൺലൈനായി മാത്രം അപേക്ഷിക്കാം.