ആലപ്പുഴ: ചികിത്സാ പിഴവുമൂലം കുഞ്ഞ് മരിച്ച സംഭവത്തിൽ പാരമ്പര്യ ചികിത്സകൻ എന്നവകാശപ്പെടുന്ന മോഹനൻ വൈദ്യർ അറസ്റ്റിൽ. കായംകുളം പൊലീസാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തത്. പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന്റെ അശാസ്ത്രീയ ചികിത്സ കൊണ്ട് മരിച്ചു എന്ന് പരാതി ഉയർന്നിരുന്നു. മോഹനൻ വൈദ്യരുടെ ചികിത്സക്കെതിരെ ഡോക്ടറും രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
ചികിത്സക്കിടെ ഒന്നരവയസ്സുകാരി മരിച്ച സംഭവത്തില്‍ മോഹനൻ വൈദ്യർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇത് കോടതി തള്ളിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ്ത്. ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. മരിച്ച് കുഞ്ഞിന്റെ കുടുബത്തിന്റെ പരാതിയെ തുടർന്ന് മോഹനൻ വൈദ്യർക്കെതിരെ നരഹത്യക്കാണ് കെസെടുത്തിരിക്കുന്നത്. ഇതുമായ ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നരഹത്യക്ക് കേസെടുത്തത്.