she-

ന്യൂയോർക്ക് സ്വദേശിനിയായ 29 കാരി വെറ്റ്‌നി സെലഗ് നെഞ്ചിൽ ഒരു ഒളികാമറയുമായി നിരത്തിലിറങ്ങിയതിന് പിന്നിൽ ഒരുലക്ഷ്യമുണ്ടായിരുന്നു. എന്നാൽ സ്ത്രീകൾക്ക് നേരെയുള്ള തുറിച്ചു നോട്ടങ്ങളെക്കുറിച്ച് അറിയാനല്ല സ്തനാർബുദത്തെ കുറിച്ച് ബോധവത്കരണം നടത്താനാണ് വെറ്റ്‌നി ഇങ്ങനെ ചെയ്തത്. മറ്റുള്ളവരുടെ മാറിടത്തേയ്ക്കല്ല, സ്വന്തം മാറിടത്തേയ്ക്ക് നോക്കൂ എന്നാണ് ഒടുവിൽ നൽകുന്ന സന്ദേശം.

സ്വന്തം മാറിടത്തിൽ ഒളിക്യാമറയുമായി നിരത്തിലിറങ്ങിയ വെറ്റ്‌നി കണ്ടത് അല്‍പ്പം വ്യത്യസ്തമായ കാഴ്ചകളായിരുന്നു. സ്ത്രീകളും പുരുഷന്മാരും നായയും ഉൾപ്പെടെ വെറ്റ്‌നിയുടെ മാറിടത്തിലേയ്ക്ക് തുറിച്ചു നോക്കിയവരെ എല്ലാം ഒളിക്യാമറ ഒപ്പിയെടുത്തു

ആരൊക്കെ തന്നെ തുറിച്ചു നോക്കിരുന്നു എന്നും മറ്റുള്ളവർ എങ്ങനെയാണ് തന്നെ നോക്കിയതുമെന്നൊക്കെ വീഡിയോ കാണും വരെ തനിക്ക് അറിയില്ലായിരുന്നു എന്ന് വെറ്റ്‌നി പറയുന്നു. നേരെ നോക്കി നടക്കുക മാത്രമാണ് ചെയ്തത്. എന്നാൽസ്ത്രീകള്‍ വരെ തന്റെ മാറിടത്തിലേയ്ക്ക് നോക്കുന്നത് കണ്ട് ശരിക്കും ഞെട്ടിപ്പോയി.

ആളുകൾ ഇങ്ങനെ നോക്കുന്നത് തന്റെ ശ്രദ്ധയിൽ പെട്ടത് ഇപ്പോൾ മാത്രമാണ് മുമ്പൊരിക്കലും ഇങ്ങനെ ചെയ്തിട്ടില്ല എന്നു വെറ്റ്‌നി പറയുന്നു. കണ്ടപ്പോൾ ഇത് വളരെ രസകരമായി തോന്നി. എന്നാൽ അങ്ങനെയൊക്കെ താൻ ചെയ്തതിന് പിന്നിൽ ഒരു നല്ല ഉദ്ദേശമുണ്ട്. എല്ലാവരും മാറിടങ്ങൾ ഇഷ്ടപ്പെടുന്നവരാണ് ഞാൻ ആണെങ്കിലും നോക്കും -ചിരിയോടെ വെറ്റ്‌നി പറയുന്നു. തന്റെ വീഡിയോയ്ക്ക് പോസിറ്റിവായ പ്രതികരണമാണ് ലഭിക്കുന്നത്. വീഡിയോ കണ്ട് ഒരു സ്ത്രീയെങ്കിലും മാമോഗ്രാം ചെയ്യാൻ തയ്യാറായാൽ താൻ സന്തോഷവതിയായി എന്നും വെറ്റ്‌നി പറയുന്നു. സ്ത്രീകൾ എപ്പോഴും സ്തനാർബുദത്തെക്കുറിച്ച് ബോധവതികളായിരിക്കണമെന്നും വെറ്റ്‌നി പറയുന്നു.

വെറ്റ്‌നിയും സഹോദരൻ ക്രിസും സുഹൃത്ത് സിജെ.കേഗലുമാണ് വീഡിയോയുടെ പിന്നിൽ പ്രവർത്തിച്ചവർ. ക്രിസും സുഹൃത്ത സി..ജെ.കേഗലും പ്രോസ്‌റ്റേയ്റ്റ് കാൻസറിനെക്കുറിച്ച് 2014 നിർമിച്ച വീഡിയോ വൈറലായിരുന്നു. ക്രിസിന്റെ അമ്മയ്ക്ക് ക്യാൻസർ ബാധിച്ചിരുന്നു.എന്നാൽ കൃത്യമായി പരിശോധനകൾ നടത്തിയതു കൊണ്ട് അമ്മയുടെ സ്തനാർബുദം തുടക്കത്തിൽതന്നെ തിരിച്ചറിയാൻ കഴിഞ്ഞു. ഒപ്പം അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ അമ്മയെ തങ്ങള്‍ക്ക് നഷ്ടപ്പെടുമായിരുന്നു എന്ന് ഇവർ പറയുന്നു. തുടക്കത്തിലെ കണ്ടെത്തുക എന്നത് സ്തനാർബുദത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതു കൊണ്ട് തന്നെ അതേക്കുറിച്ച് നമ്മൾ കൂടുതല്‍ ബോധവാന്മാരായിരിക്കണം എന്നും ഇവർ പറയുന്നു. എന്നാല്‍ തുറിച്ചു നോക്കിയവരുടെ മുഖം മറച്ചില്ല എന്ന വിമർശനം വീഡിയോ കണ്ട ചിലർ ഉന്നയിക്കുന്നുണ്ട്.