തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസുകാരൻ സുർജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെ കുട്ടി കൂടുതൽ ആഴത്തിലേക്ക് പതിച്ചു. ആദ്യം 26 അടി താഴ്ചയിലേക്ക് പതിച്ച കുട്ടി മുകളിലേക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ 68 അടിയിലേക്ക് പതിക്കുകയായിരുന്നു. നിലവിൽ കുഴൽക്കിണറിൽ 100 അടി താഴ്ചയിലാണ് കുട്ടിയുള്ളത്.
ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം ഇതോടെ ഉപേക്ഷിച്ചു. കുഴൽ കിണറിന് സമീപം ഒരു മീറ്റർ വീതിയിൽ വഴി തുരക്കാനാണ് ഇനിയുള്ള ശ്രമം. കുട്ടി കുടുങ്ങിയിരിക്കുന്ന ഭാഗത്തേക്ക് ഈ തുരങ്കം വഴി ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥൻ കടന്ന്ചെന്ന് കുട്ടിയെ എടുത്ത് പുറത്തേക്ക് കൊണ്ടുവരാനാണ് പദ്ധതി. മണ്ണിടിച്ചിൽ ഭീഷണിയും അപകട സാധ്യതയും കൂടുതലാണെങ്കിലും മറ്റുവഴികളില്ലെന്നാമ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇന്നലെ വൈകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് രണ്ടരവയസുകാരൻ കുഴൽകിണറിലേക്ക് വീണത്.26 അടി താഴ്ചയിലാണ് ആദ്യം കുടുങ്ങിയത്. സമാന്തരമായി കിണർ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതൽതാഴ്ചയിലേക്ക് വീണത്. ട്യൂബ് വഴി കുട്ടിക്ക് ഓക്സിജന്‍ എത്തിക്കുന്നുണ്ട്. ആദ്യ സമയത്ത് കുട്ടി പ്രതികരിച്ചിരുന്നെങ്കിലും ഇന്ന് പുലർച്ചെ അഞ്ച് മണി മുതൽ പ്രതികരണമില്ല. കുട്ടി തളർന്നു പോയതും കാരണമാകാമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോൾ തമിഴ്നാട്ടിലും സോഷ്യൽ മീഡിയയിലും സുർജിത്തിന് വേണ്ടി പ്രാർത്ഥിക്കുകയാണ് ലക്ഷങ്ങൾ. തമിഴ്നാട്ടിൽ പലയിടത്തും കുഞ്ഞിനെ തിരികെ കിട്ടാനായി ആളുകൾ കൂട്ടപ്രാർത്ഥനകൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടിയെ പുറത്തെടുക്കുന്നത് വൈകും തോറും ജനരോക്ഷം ആളിപ്പടരുന്നുവെന്നത് സർക്കാരിനേയും മുൾമുനയിൽ നിർത്തുന്നുണ്ട്. നിലവിൽ രണ്ട് മന്ത്രിമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി അപകടസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
This 2 Year Old Boy Named #Surjith From #Trichy Who Is Fighting For His Life More Than 24 Hours By Getting Stuck In Bore Well While Playing 😖 Prayers For His Life 🙏😞
— Pramodh SFC 😎 Soorarai pottru (@GlpcPramodh) October 26, 2019
Today's #SooraraiPottru Trend Cancelled!
Tweet With #SaveSurjith #PrayForSurjith 🙏😭 pic.twitter.com/XanylVujQ9