ധാക്ക: ബംഗ്ലാദേശിൽ നടക്കുന്ന ഷെയ്ഖ് കമാൽ കപ്പ് രാജ്യാന്തര ക്ലബ് ഫുട്ബാൾ ടൂർണമെന്റിൽ ഐ ലീഗ് ചാമ്പ്യൻമാരായ ചെന്നൈ സിറ്രിയെ കീഴടക്കി ഗോകുലം കേരള എഫ്.സി സെമി ഫൈനലിൽ എത്തി. ഇന്നലെ നടന്ന മത്സരത്തിൽ 2-0ത്തിനായിരുന്നു ഗോകുലം ചെന്നൈ സിറ്റിയെ വീഴ്ത്തിയത്. ലാൽറോ മാവിയയും ഹെൻറി കിസോക്കയുമാണ് ഗോകുലത്തിന്റെ സ്കോറർമാർ.ആദ്യ പകുതിയിൽ തന്നെ ഗോകുലം രണ്ട് ഗോളുകൾ ചെന്നൈയുടെ വലയിൽ എത്തിക്കുകയായിരുന്നു. ചെന്നൈ നേരത്തേ തന്നെ സെമി കാണാതെ പുറത്തായിരുന്നു.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഗോകുലം ബംഗ്ലാദേശ് ലീഗ് ചാമ്പ്യന്മാരായ ബസുന്ധര കിംഗ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. രണ്ടാം മത്സരത്തിൽ മലേഷ്യന്‍ ക്ലബ് ടെരെങ്കാനു എഫ്.സിയെ സമനിലയിലും തളച്ചു.