giyan

ഗുവാഹത്തി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്ര് യുണൈറ്രഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഒഡീഷയെ കീഴടക്കി. മത്സരം 1-1ന്റെ സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെ 84-ാം മിനിട്ടിൽ ഹെഡ്ഡറിലൂടെ ഘാന സൂപ്പർതാരം അസമോവ ഗ്യാനാണ് നോർത്ത് ഈസ്റ്റിന് വിജയം സമ്മാനിച്ചത്. നോർത്ത് ഈസ്റ്രിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ റെഡിം ത്ലാങ്കിലൂടെ 2-ാം മിനിട്ടിൽ തന്നെ ആതിഥേയർ ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ 71-ാം മിനിട്ടിൽ സിസ്ക്കോ ഹെർണാണ്ടസിലൂടെ ഒഡീഷ സമനില നേടി. 72-ാം മിനിട്ടിൽ കാർലോസ് ഡെൽഗാഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഒഡീഷയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. ഈ സീസണിൽ നോർത്ത് ഈസ്റ്റിന്റെ ആദ്യ ജയമാണിത്. ഒഡീഷയുടെ തുടർച്ചയായ രണ്ടാം തോൽവിയും.