കണ്ണൂർ: പന്ത്രണ്ടു വയസുകാരനെ അശ്ലീല വീഡിയോ കാട്ടി ലൈംഗികമായി പീഡിപ്പിച്ച രണ്ട് യുവതികൾക്കെതിരെ കേസെടുത്തു. ഇവരിൽ ഒരാൾ വീട്ടമ്മയാണ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരമാണ് യുവതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
തലശേരിക്ക് അടുത്തുള്ള പഞ്ചായത്തിൽ ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയായ യുവതിയും സുഹൃത്തായ മറ്റൊരു യുവതിയും ചേർന്ന് പന്ത്രണ്ട് വയസുകാരനെ അശ്ലീല വീഡിയോ കാണിച്ച് കൊടുക്കുകയും പിന്നീട് ഇരുവരും ചേർന്ന് കൂട്ടിക്കൊണ്ട് പോയി ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയുമായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതായി അറിയിച്ചതിനെതുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് കുട്ടി വിവരം തുറന്നുപറയുന്നത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നല്‍കുകയായിരുന്നു.
സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും കുട്ടിയിൽ നിന്നും 164 പ്രകാരം മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.