renjith-sankar-

അജു വർഗീസിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന കമലയുടെ അടുത്ത കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കമലയുടെ ട്രെയിലറിൽ മുഖം കാണിക്കാതെ അജു വർഗീസ് എത്തുന്ന രംഗങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ട കഥാപാത്രമേത് എന്ന സസ്‌പെൻസ് ആണ് പുതിയ പോസ്റ്ററിലൂടെ രഞ്ജിത്ത് ശങ്കർ വെളിപ്പെടുത്തുന്നത്. റുഹാനി ശർമയാണ് ആ നടി.

പഞ്ചാബി മോഡലും തെലുങ്ക് നടിയുമായ റുഹാനി പഞ്ചാബി, ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പോയ്‌സൺ, ആഗ്ര, കടൈസി ബെഞ്ച് കാർത്തി തുടങ്ങിയവയാണ് ഇതുവരെ അഭിനയിച്ച ചിത്രങ്ങൾ.

'എന്റെ ഇതു വരെയുള്ള തിരക്കഥകളിലെ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രം.. എന്നെ അത്ഭുതപ്പെടുത്തിയ നടി...' എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിത്ത് ശങ്കർ തന്റെ പുതിയ നായികയുടെ മുഖം വെളിപ്പെടുത്തുന്നത്.

ത്രില്ലറായി ഒരുക്കുന്ന ചിത്രം 36 മണിക്കൂർ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്.