അഗാധമായ ജീവിത വീക്ഷണമാണ് സോമരാജൻ വി. വിശ്വദേവയുടെ കവിതകളുടെ പ്രത്യേകത. അദ്ദേഹത്തിന്റെ ആദ്യ ഇംഗ്ലീഷ് കവിതാ സമാഹാരങ്ങളായ എക്കോസ് ഫ്രം ദി ഹാർട്ട്, ദി സ്പ്രിംഗ്സ് ഒഫ് ലൈഫിലും ഉൾപ്പെടുത്തിയ അറുപത്തിയെട്ട് കവിതകളിലും ആ ജീവിതചിന്തകളുടെ സുഗന്ധമുണ്ട്. ഭഗവദ്ഗീതയിലും ബൈബിളിലും ഖുറാനിലും എന്നു വേണ്ട ജ്യോതിഷമായാലും സംഖ്യാജ്യോതിഷമായാലും ഇവയിലെല്ലാം തന്നെ സത്യം അടങ്ങിയിരിക്കുന്നു എന്നാണ് കവിയുടെ ജീവിതമതം. ഒന്നിനേയും നമുക്ക് അവഗണിക്കാനാകില്ല എന്ന കവിയുടെ ജീവിതദർശനം തന്നെ കവിതയിലുമുണ്ട്.
ഈശ്വരനെന്ന അത്ഭുത സ്വത്വത്തെ എത്ര വാഴ്ത്തിയാലും അധികമാവില്ലെന്ന് കവി ഓർമ്മിപ്പിക്കുന്നു. തന്റെ രണ്ടു കവിതാ സമാഹാരങ്ങളിലും മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന കവി, വായനക്കാർക്ക് ജീവിത ഉൾക്കാഴ്ചയും ജീവിതദർശനവും ദൈവിക പരിവേഷവും നൽകാനാണ് ശ്രമിക്കുന്നത്. ഈ കവിതകളെല്ലാം തന്നെ വായനക്കാരുടെ ജീവിത മനോഭാവത്തെയും ചിന്തകളെയും പുനരുദ്ധീകരിക്കുകയും അവയ്ക്ക് നവോൻമേഷം നൽകുകയും ചെയ്യുന്നു. ബൗദ്ധികവും സാമൂഹികവും ആത്മീയവും ദാർശനികവുമായ നിലവാരം ഉയർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നതാണ് ഈ കവിതകൾ. ജീവിത യാഥാർത്ഥ്യങ്ങൾ റിയലിസ്റ്റിക് കവിതകളിലൂടെ അവതരിപ്പിക്കുകയാണ് കവി.
(എക്കോസ് ഫ്രം ദി ഹാർട്ട് ₹70 ദി സ്പ്രിംഗ്സ് ഒഫ് ലൈഫ്₹100വിശദവിവരങ്ങൾക്ക് ഫോൺ :9447127700)