നേത്രസംബന്ധമായ ചെറിയ അസ്വസ്ഥതകൾക്കും സൗന്ദര്യപ്രശ്നങ്ങൾക്കും മികച്ച പ്രതിവിധിയാണ് ടീബാഗ്! ഒരു ടീബാഗ് ഇളംചൂടുവെള്ളത്തിൽ മുക്കിയെടുത്ത് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം അകലാൻ ദിവസവും രാത്രി അരമണിക്കൂർ ടീബാഗ് കണ്ണിന് മുകളിൽ വയ്ക്കുക. കണ്ണിൽ ചുവപ്പ് നിറവും ചൊറിച്ചിലും മാറാനും ടീബാഗ് ഇടയ്ക്കിടെ കണ്ണിന് മുകളിൽ വച്ച് പത്ത് മിനിട്ട് വീതം വിശ്രമിക്കുക.കൺകുരു ശമിക്കാൻ ടീബാഗ് കുരുവിന് മുകളിൽ മൃദുവായി അമർത്തി പത്തോ പതിനഞ്ചോ മിനിട്ടിന് കിടക്കുക. ദിവസം അഞ്ചോ ആറോ പ്രാവശ്യം ആവർത്തിക്കുക.
കണ്ണിന്റെ വരൾച്ച മാറാൻ ദിവസവും രാവിലെയും വൈകിട്ടും ടീബാഗ് അരമണിക്കൂർ വീതം കണ്ണിന് മുകളിൽ വച്ചാൽ മതി. കൈമട്ടോ വിരലോ തട്ടി കണ്ണിൽ നിന്ന് വെള്ളം വരിക, ചെറിയ വേദന എന്നിവയ്ക്കും ടീബാഗ് ഉപയോഗിച്ച് പരിഹാരം കാണാം. എന്നാൽ കണ്ണിന് വീക്കം, മുറിവ് തുടങ്ങി ഗൗരവമുള്ള പരിക്കുകൾക്കും അലർജിക്കും ടീബാഗ് പ്രതിവിധിയല്ലെന്നും ഓർക്കുക.