women-abused

ദുബായ്: രണ്ട് സ്ത്രീകളെ രണ്ടാഴ്ച കാലയളവിനിടെ പീഡനത്തിനിരക്കിയ നൈജീരിയക്കാരന് തടവും നാടുകടത്തലും ശിക്ഷയായി വിധിച്ച് കോടതി. ചൊവാഴ്ചയാണ് 32കാരനായ യുവാവിന് ദുബായിലെ കോടതി ശിക്ഷ വിധിച്ചത്. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സെർബിയക്കാരിയായ 53കാരിയെയും യുക്രെയിൻ സ്വദേശിയായ 33കാരിയെയുമാണ് ഇയാൾ പീഡിപ്പിച്ചത്. ഇതിൽ 53കാരിയെ ഇയാൾ 20 തവണയും യുക്രെയിൻ യുവതിയെ അഞ്ച് തവണയും ഇയാൾ പീഡിപ്പിച്ചിരുന്നു എന്ന് ദുബായ് പൊലീസ് പറയുന്നു. ഒരേ ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് ഇരു സ്ത്രീകളെയും പരിചയപ്പെട്ട ശേഷം ഒരാഴ്ചക്കിടെ ഇവരെ താൻ താമസിക്കുന്ന അപ്പാർട്മെന്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു ഇയാൾ ചെയ്തത്.

അപ്പാർട്മെന്റിലേക്ക് വരും മുൻപേ തന്നെ ഇയാൾ ദുബായ് മറീനയിൽ ഒരു കഫേയിലേക്ക് വിളിച്ചുവരുത്തിയതായി യുക്രേനിയൻ യുവതി കോടതിയോട് പറഞ്ഞു. ഇയാൾ ഇവിടെ വച്ചാണ് ഇയാൾ യുവതിയെ അൽ ബർഷയിലുള്ള തന്റെ അപ്പാർട്മെന്റിലേക്ക് ക്ഷണിച്ചത്. എന്നാൽ അപ്രർട്മെന്റിലെത്തിയ ശേഷമാണു ഇയാളുടെ മട്ട് മാറിയതെന്നും അവിടെ വച്ച് യുവാവ് തന്നെ കത്തിയും സിറിഞ്ചും കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം നാല് തവണ പീഡിപ്പിക്കുകയായിരുന്നുവെന്നും യുക്രെയിൻകാരിയായ 33കാരി പറയുന്നു.

താൻ ഉറക്കെ ബഹളം വച്ചുവെങ്കിലും മ്യൂസിക് സിസ്റ്റത്തിൽ പാട്ട് ഉച്ചത്തിൽ വച്ച് ഇയാൾ തന്റെ നിലവിളിയെ മുക്കുകയായിരുന്നുവെന്നും യുവതി കോടതിയോട് പറഞ്ഞു. എന്നാൽ താൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്നാണു നൈജീരിയൻ യുവാവ് പറയുന്നത്. താൻ മയക്കുമരുന്നിന് അടിമയായിരുന്നു എന്നും എന്നാൽ ഇപ്പോൾ അത് ഉപയോഗിക്കാറില്ലെന്നും സിറിഞ്ചിനെ കുറിച്ച് യുവതി പറയുന്നത് കള്ളമാണെന്നും ഇയാൾ കോടതിയെ അറിയിച്ചു. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാൾ സെർബിയക്കാരി മദ്ധ്യവയസ്കയെയും യുക്രെയിൻകാരി യുവതിയെയും പീഡിപ്പിച്ചതായി കോടതി കണ്ടെത്തുകയായിരുന്നു.