രണ്ടാം പ്രളയമുണ്ടായപ്പോൾ ദുരിതബാധിതർക്കായി മേയർ വി.കെ പ്രശാന്തിന്റെ നേതൃത്വത്തിൽ 'ലോഡുകണക്കിന് സ്നേഹമാണ്' വടക്കോട്ടേക്ക് അയച്ചത്. അതോടെ മേയർ പ്രശാന്ത് ജനങ്ങളുടെ മേയർ ബ്രോയായി. ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മത്സരാർത്ഥിയായി എത്തിയപ്പോൾ ജനങ്ങൾ അവരുടെ സ്നേഹം വോട്ട് രൂപത്തിൽ പ്രശാന്തിന് നൽകുകയും ചെയ്തു.തുടർന്ന് ഇപ്പോൾ എം.എൽ.എ ബ്രോയും ആയി. ചരിത്രവിജയമാണ് വട്ടിയൂർക്കാവിൽ അദ്ദേഹം നേടിയത്.
എങ്ങനെ വി.കെ പ്രശാന്ത് ഇത്രയും വോട്ട് നേടി എന്ന് ആശ്ചര്യത്തോടെ ചോദിക്കുന്നവരോട് ഒരു മറുപടിയേ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് പറയാനുള്ളു. തങ്ങൾക്കൊപ്പം നിന്ന് തങ്ങളുടെ പ്രശ്നം മനസിലാക്കി പ്രവർത്തിക്കാൻ ഈ യുവ നേതാവിന് സാധിക്കുമെന്നാണ് ആ മറുപടി. ജനങ്ങളുടെ ഈ വിശ്വസം തെറ്റിയില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പ്രശാന്തിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റെന്നും ഇവർ പറയുന്നു.
കളഞ്ഞുകിട്ടിയ ഒരു വിദ്യാർത്ഥിനിയുടെ ബസ് പാസാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത് ഉടമയിലേക്ക് എത്തുന്നത് വരെ ഷെയർ ചെയ്യാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
കേവലം ഒരു ബസ് പാസ് അണെങ്കിൽ പോലും നഷ്ടപ്പെട്ടവർക്ക് അത് തിരികെ കിട്ടണം എന്ന, MLA bro യുടെ നിഷ്കളങ്കമായ ചിന്തയേ ഒരു പാട് ബഹുമാനിക്കുന്നു എന്ന രീതിയിലുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്. ശേഷം ID കാർഡിന്റെ ഉടമ വിളിച്ചിരുന്നുകാർഡ് ഉടൻ കൈമാറും. വാർത്ത ഷെയർ ചെയ്ത എല്ലാവർക്കും നന്ദി എന്ന് പറഞ്ഞുകൊണ്ട് പ്രശാന്ത് പോസ്റ്റിന് താഴെ കമന്റിട്ടിട്ടുണ്ട്.
അതേസമയം കോളേജിന്റെ പേര് ഐഡി കാർഡിലുണ്ടല്ലോ അവരുമായി ബന്ധപ്പെട്ടാൽ മതിയല്ലോ എന്തിനാണ് ഇങ്ങനെയൊരു പോസ്റ്റിന്റെ ആവശ്യം എന്ന രീതിയിലുള്ള വിമർശനങ്ങളും പോസ്റ്റിന് താഴെ വരുന്നുണ്ട്.