കൊല്ലം: കൊല്ലം അഞ്ചലിൽ നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ മദ്ധ്യവയസ്കൻ അറസ്റ്റിൽ. അഞ്ചൽ പനച്ചിവിള സ്വദേശിയായ ഹാരിസിനെയാണ് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ ഇയാൾ വീടിനകത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഓണാവധി ദിവസങ്ങളിലാണ് പീഡനം നടന്നത്. മാനസികമായി തകർന്ന് പോയ പെൺകുട്ടിയെ കഴിഞ്ഞ ദിവസം കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് വൈദ്യ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി.
തുടർന്ന് മാതാപിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ഹാരിസിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.