തെന്നിന്ത്യൻ സിനിമാ താരങ്ങളായ പ്രഭാസും അനുഷ്ക ഷെട്ടിയും പ്രണയത്തിലാണെന്നും, ഇരുവരും വിവാഹിതരാകാൻ പോകുകയാണെന്നുമൊക്കെയുള്ള ഗോസിപ്പുകൾ വരാൻ തുടങ്ങിയിട്ട് നാളുകളേറെയായി.ബാഹുബലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടി ഇറങ്ങിയതോടെ കിംവദന്തികൾ കൂടി.
തങ്ങൾക്കിടയിൽ സൗഹൃദം മാത്രമേ ഉള്ളുവെന്ന് അനുഷ്കയും പ്രഭാസും നിരവധി തവണ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഗോസിപ്പുകൾക്ക് പഞ്ഞമില്ല. ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിക്കിടെ പ്രഭാസിന്റെ ഉറ്റ സുഹൃത്തും നടിയുമായ കാജലിനോട് പ്രഭാസ് - അനുഷ്ക വിവാഹത്തെക്കുറിച്ച് ചോദിച്ചിരിക്കുകയാണ് അവതാരക. ഇതിന് കാജൽ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
'അനുഷ്ക സുന്ദരിയും കഴിവുള്ള അഭിനേത്രിയുമാണ്. അവർ അടുത്ത സുഹൃത്തുക്കൾ മാത്രമാണ്. എന്നാണ് ഈ ഗോസിപ്പുകൾ അവസാനിക്കുക എന്ന് അറിയില്ല. ഇവരിൽ ആരെങ്കിലും വിവാഹം ചെയ്യുന്നത് വരെ അത് തുടർന്ന് കൊണ്ടിരിക്കും'- കാജൽ പറഞ്ഞു.
അവതാരകയുടെ അടുത്ത ചോദ്യം കാജലിന്റെ വിവാഹത്തെക്കുറിച്ചായിരുന്നു. ഉടൻ വിവാഹം കഴിക്കുമെന്നും, ഭർത്താവിനെക്കുറിച്ച് ഒരുപാട് സങ്കൽപങ്ങളുണ്ടെന്നും നടി പറയുന്നു. സ്നേഹം കരുതൽ എന്നിവയ്ക്കൊപ്പം ആത്മീയതയിലും താൽപര്യമുള്ള വ്യക്തിയായിരിക്കണമെന്നും താരം കൂട്ടിച്ചേർത്തു. സിനിമയിൽ ആരെ വിവാഹം ചെയ്യാനാണ് താൽപര്യമെന്ന് ചോദിച്ചപ്പോൾ പ്രഭാസിന്റെ പേരാണ് കാജൽ പറഞ്ഞത്.