1. കൊല്ലത്ത് നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയുടെ ബന്ധുകൂടിയായ അഞ്ചല്‍ സ്വദേശി ഹാരിസ് എബ്രഹാം ആണ് പ്രതി. ഇയാളെ പൊലീസ് പിടികൂടി. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വീട്ടിനുള്ളില്‍ കൊണ്ടു പോയി പീഡിപ്പിക്കുക ആയിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ആയിരുന്നു അറസ്റ്റ്. അസ്വസ്ഥതയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ ആണ് പീഡനത്തിന് ഇരയായ വിവരം പൊലീസിനെ അറിയിച്ചത്.
2. കരമനയിലെ ഏഴ് ദുരൂഹ മരണങ്ങളില്‍ ഒന്നായ ജയമാധവന്‍ നായരുടെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജയമാധവന്‍ നായരുടെ നെറ്റിയില്‍ ക്ഷതവും കയ്യിലും കാലുകളിലും മൂക്കിലും മുറിവ് ഉള്ളതായി റിപ്പോര്‍ട്ടില്‍ പരമാര്‍ശം. ആന്തരിക അവയവങ്ങള്‍ സാധാരണ നിലയില്‍. ജയമാധവന്‍ നായരുടെ മരണ കാരണം വ്യക്തമാക്കാത്തത് ആണ് റിപ്പോര്‍ട്ട്. കൃത്യമായ നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയുക, കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രം എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പ്രാഥമിക പരിശോധനയില്‍ അസ്വഭാവികത ഇല്ല.
3. അതേസമയം, കരമന ദുരൂഹ മരണങ്ങളില്‍ പൊലിസ് എതിരെയും നിലിവലെ പരാതിക്കാരി പ്രസന്ന കുമാരിക്ക് എതിരെയും കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍. കുടുംബത്തിലെ ബന്ധു പ്രസന്ന കുമാരിയ്ക്ക് അടക്കം ജയമാധവന്റെ മരണത്തിലും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലും പങ്ക് ഉണ്ട് എന്ന് കുറ്റാരോപിതന്‍ ആയ രവീന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍. ഭൂമി തട്ടിപ്പില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും ആരോപണം. മുന്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ആണ് ആരോപണം. 2018 സെപ്റ്റംബറില്‍ ആണ് ഡി.ജി.പിക്ക് രവീന്ദ്രന്‍ നായര്‍ പരാതി നല്‍കിയത്. ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ ശശിധരന്‍ പിള്ള ഭൂമി വിഹിതം ആവശ്യപ്പെട്ടതായും രവീന്ദ്രന്‍ നായരുടെ ആരോപണം. മൂന്ന് സെന്റ് ഭൂമി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മധു ആവശ്യപ്പെട്ടാതായും രവീന്ദ്രന്‍ നായര്‍.
4. കരമനയിലെ കൂടത്തില്‍ കുടുംബത്തിന്റെ സ്വത്ത് തിട്ടപ്പെടുത്താന്‍ അന്വേഷണ സംഘം ഒരുങ്ങുന്നു. റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കും. രണ്ട് മരണങ്ങളിലും സ്വത്ത് കൈമാറ്റത്തിലും വിശദമായ അന്വേഷണം നടത്തും. പ്രത്യേക സംഘം നാളെയാണ് അന്വേഷണം തുടങ്ങുക. കുടുംബത്തില്‍ നടന്ന ഭൂമി കൈമാറ്റങ്ങളും ആയി ബന്ധപ്പെട്ട റവന്യൂ, കോടതി രേഖകളും പൊലീസ് ഉടന്‍ പരിശോധിക്കും. ബന്ധുക്കള്‍ എന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചവരെ ചോദ്യം ചെയ്യും. ജയമാധവന്റെ മരണശേഷം കോടതിയെ സമീപിച്ചവരെ ആണ് ചോദ്യം ചെയ്യുക.
5. വാളയാര്‍ പീഡനകേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ പൊലീസ് അപ്പീല്‍ നല്‍കും. ഇത് സംബന്ധിച്ച നിയമോപദേശം കിട്ടിയതായി തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ് സുരേന്ദ്രന്‍. അന്വേഷണത്തില്‍ പാളിച്ച ഇല്ലെന്നും ഡി.ഐ.ജി. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മൂന്ന് പ്രതികളെ വെറുതേ വിട്ട പാലക്കാട് പോക്‌സോ കോടതി വിധിക്ക് എതിരെയാണ് പൊലീസ് അപ്പീല്‍ നല്‍കുക. ഹൈക്കോടതിയിലെ ഗവണമെന്റ് പ്ലീഡര്‍മാരും ആയി ഡി.ഐ.ജി ചര്‍ച്ച നടത്തി.
6. വിധി പകര്‍പ്പ് കിട്ടിയാല്‍ ഉടന്‍ അപ്പീല്‍ നല്‍കാന്‍ ആണ് തീരുമാനം. കേസിന്റെ ഗൗരവം കണക്കില്‍ എടുത്താണ് അപ്പീല്‍ നല്‍കുന്നത്. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളുടെ മരണം. കേസിലെ പ്രതികളായ വി. മധു, ഷിബു, എം.മധു എന്നിവരെയാണ് ഒകേ്ടാബര്‍ 25ന് പാലക്കാട് പോക്‌സോ കോടതി വെറുതേ വിട്ടത്.
7. കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനി ജെയിനിനെ മാറ്റാന്‍ തീരുമാനം. കൊച്ചി നഗരസഭാ ഭരണത്തില്‍ സമ്പൂര്‍ണ്ണ അഴിച്ചു പണിക്ക് കോണ്‍ഗ്രസില്‍ ധാരണ. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് ധാരണ. തീരുമാനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ നാളെ അറിയിക്കും. തീരുമാനം മുന്‍ധാരണ പ്രകാരം എന്ന് കെ.ബാബു. എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെര്‍മാന്‍ മാരേയും മാറ്റും.
8. അതേസമയം, മേയര്‍ സ്ഥാനം രാജി വയ്ക്കുന്നതില്‍ പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത് എന്ന് സൗമിനി ജെയന്‍. കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും സൗമിനി ജെയ്ന്‍. എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ. വിനോദിന്റെ ഭൂരിപക്ഷം കുറയാന്‍ കാരണം നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ആണെന്ന് ഹൈബി ഈഡന്‍ എം.പി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. കോര്‍പറേഷന്റെ ഭരണ വീഴ്ചയാണ് ഭൂരിപക്ഷം കുറയാന്‍ കാരണം എന്ന് ആയിരുന്നു ആരോപണം
9. കോന്നി ഉപതിരഞ്ഞെടുപ്പ് തോല്‍വിയില്‍ അടൂര്‍ പ്രകാശ് എം.പി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതോടെ പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തുറന്ന പോരിലേക്ക്. നേതൃമാറ്റ ആവശ്യം ശക്തമായി ഉന്നയിച്ച് കോണ്‍ഗ്രസിലെ യുവനിര. കാലു വാരലിനെ കുറിച്ച് ആരോപണം ഒരു വിഭാഗം ഉന്നയിക്കുമ്പോള്‍ സംഘടനാ ദൗര്‍ബല്യമാണ് മറുപക്ഷം ഉയര്‍ത്തുന്നത്. കോന്നിയില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതിന്റെ കടുത്ത അമര്‍ഷവും പാര്‍ട്ടിയില്‍ പുകയുന്നു. കോന്നിയിലെ പരാജയത്തിന്റെ പാപഭാരം പത്തനംതിട്ട ഡി.സി.സിയ്ക്ക് മേല്‍ കെട്ടിവച്ച എം.പി അടൂര്‍ പ്രകാശിന്റെ പ്രതികരണം ജില്ലയിലെ ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.
10. പ്രവര്‍ത്തനങ്ങളില്‍ പാളിച്ച ഉണ്ടെങ്കില്‍ അത് മാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നും തോല്‍വിയില്‍ ഡി.സി.സിയ്ക്ക് എതിരെ സ്ഥാനാര്‍ത്ഥികള്‍ ആരും പരാതി നല്‍കിയിട്ടില്ല എന്നും ബാബു ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരഞ്ഞടുപ്പ് പ്രചരണത്തിന്റെ ചുമതല ഡി.സി.സിയ്ക്ക് ആയിരുന്നില്ല, തിരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് ആയിരുന്നു എന്നും ബാബു ജോര്‍ജ് പ്രതികരിച്ചിരുന്നു.
11. ഹരിയാന മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് മനോഹര്‍ ലാല്‍ ഖട്ടറും ഉപമുഖ്യമന്ത്രി ആയി ജന്‍നായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാലയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ചണ്ഡിഗഡ് രാജ്ഭവനില്‍ ഉച്ചയ്ക്ക് 2.15ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ബി.ജെ.പിയുടെ 40 നൊപ്പം ജെ.ജെ.പിയുടെ 10 ഉം ഏഴ് സ്വതന്ത്രരും അടക്കം 57 എം.എം.എമാര്‍ സര്‍ക്കാരിനെ പിന്തുണയ്ക്കും എന്ന് ഉറപ്പായതോടെ മനോഹര്‍ ലാല്‍ ഖട്ടറും ദുഷ്യന്തും ഇന്നലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. സര്‍ക്കാരിന് പിന്തുണ നല്‍കുമെന്ന് അറിയിച്ച കത്ത് ദുഷ്യന്ത് ഗവര്‍ണര്‍ക്ക് നല്‍കി. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മേല്‍നോട്ടത്തില്‍ നടന്ന യോഗത്തില്‍ നിയമസഭാ കക്ഷി നേതാവായി ഖട്ടറിനെ തിരഞ്ഞെടുത്ത ശേഷമാണ് ഗവര്‍ണറെ കണ്ടത്.