hair-loss

യുവാക്കൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിലും കഷണ്ടിയും. താരനും കാലവസ്ഥാ മാറ്റവുമൊക്കെയാണ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളെന്നാണ് നമ്മൾ ചിന്തിക്കാറ്. എന്നാൽ വായു മലിനകരണവും മുടി കൊഴിച്ചിലിന് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തൽ.

ദക്ഷിണ കൊറിയയിലെ ഒരു സൗന്ദര്യ വർദ്ധക കമ്പനി ഈയടുത്തായി നടത്തിയ ഒരു പഠനത്തിലാണ് മുടികൊഴിച്ചിലിന് വായു മലിനീകരണവും കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇക്കാരണത്താലുള്ള മുടി കൊഴിച്ചിൽ പൊതുവെ കണ്ടുവരുന്നത് നഗരങ്ങളിലും വ്യവസായ ശാലകൾക്ക് സമീപം താമസിക്കുന്നവരിലാണെന്ന് പഠനങ്ങൾ പറയുന്നു.

വായു മലിനീകരണം മൂലം തലയോട്ടിയിലുള്ള സെല്ലുകൾ പ്രവർത്തനക്ഷമമാകും. ഈ സെല്ലുകളിലെ പ്രോട്ടീനുകളാണ് മുടി വളരുന്നതിനും നിലനിർത്തുന്നതിനും കാരണം. ഇപ്പോൾ പുറത്ത് വന്ന ശാസ്ത്രീയ പഠനങ്ങൾ മലിനമായ വായു എത്രത്തോളം മനുഷ്യൻറെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നതിൻറെ തെളിവാണെന്ന് മലിനീകരണത്തിനെതിരെ പ്രചാരണം നടത്തുന്ന ജെന്നി ബേറ്റ്സ് പറഞ്ഞു.