തിരുവനന്തപുരം: മലപ്പുറം താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനായ ഇസഹാക്കിനെ വധിച്ച സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. ഇസഹാക്ക് വധത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന പ്രതികൾ സി.പി.എം ഗുണ്ടകൾ ആണെന്ന് വ്യക്തമാണ്. ഇതിന്റെ ഗൂഢാലോചന സിബിഐ അന്വേഷണത്തിലൂടെ മാത്രമേ പുറത്തു കൊണ്ടുവരാൻ കഴിയുകയുള്ളൂ.
ഈ കൊലപാതകങ്ങളിൽ കേരള പൊലീസിന്റെ അന്വേഷണം ഒരിക്കലും നീതിപൂർവം ആയിരിക്കില്ല എന്ന് വ്യക്തമായതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു.