walayar

തിരുവനന്തപുരം : വാളയാർ പീഡനക്കേസിൽ തെളിവുകിട്ടിയാൽ പുനരന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ ബാലൻ. ഡ‌ി.ഐ.ജിയുടെ റിപ്പോർട്ടിന് ശേഷം ആവശ്യമെങ്കിൽ പുനരന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പൊലീസ് അന്വേഷണത്തിലെ വീഴ്ച ഡി.ഐ.ജി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. കേസ് നടത്തിപ്പിലെ വീഴ്ച പ്രേസിക്യൂഷൻ ഡയറക്ടർ ജനറൽ അന്വേഷിക്കുമെന്നും ബാലൻ വ്യക്തമാക്കി.

അതേസമയം വാളയാർ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടർ രംഗത്തെത്തി. സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ മൂകസാക്ഷിയായാൽ പ്രതിയെ വിട്ടയയ്ക്കും. കേസ് തോറ്റ ശേഷം പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ട് കാര്യമില്ലെന്നും വിമർശനമുയർന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ ലതാ ജയരാജിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്.

പ്രതികള്‍ക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും കേസിൽ പാർട്ടി ഇടപെട്ടിട്ടില്ലെന്നും സി.പി.എം പുതുശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.