medimix

ചെന്നൈ: റഷ്യയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്രിവലിൽ ഏറ്റവും നല്ല ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ 'അപ്പുവിന്റെ സത്യാന്വേഷണങ്ങൾ" എന്ന സിനിമയുടെ നിർമ്മാതാവും പ്രധാന നടനും വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ചെയർമാനുമായ ഡോ.എ.വി. അനൂപിനെ ചെന്നൈ പ്രോവിൻസ് പ്രവർത്തക സമിതി ആദരിച്ചു. ചെയർമാൻ റെജി എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു സമിതിയുടെ ആദരം.

വേൾഡ് മലയാളി കൗൺസിൽ ചെന്നൈ പ്രോവിൻസ് ടാങ്കർ ഫൗണ്ടേഷന്റെ പ്രോജക്‌ടുമായി സഹകരിച്ച്, നിർദ്ധനരായ വൃക്കരോഗികൾക്ക് ഡയാലിസിസ് ചെയ്‌ത് നൽകാനും ചടങ്ങിൽ തീരുമാനമായി. ഇതിനായുള്ള ധനശേഖരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ ചെന്നൈയിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കും. ചടങ്ങിൽ ചെയർമാൻ റെജി അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഓണററി ചെയർമാൻ പ്രിൻസൺ ജോസ്, വി.സി. പ്രവീൺ, പ്രസിഡന്റ് ആർ.കെ. ശ്രീധരൻ, ജനറൽ സെക്രട്ടറി കെ.പി.എ. ലത്തീഫ്, എം. അച്ചുതൻ നായർ, കെ.പി. സുരേഷ് ബാബു, പി.കെ. സജിത്ത്, എം.പി. അൻവർ, കേണൽ ചന്ദ്രശേഖരൻ നായർ, കെ. ജയകുമാർ, മാമുക്കോയ, ആകാശ് ജയകുമാർ, കെ.എസ്. സുഭാഷ്, കെ.കെ. ശശിധരൻ എന്നിവർ പങ്കെടുത്തു.