വാഷിംഗ്ടൺ: ഐ.എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. ബാഗ്ദാദി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി അറിയിച്ചു. ശനിയാഴ്ച സിറിയയിൽ അമേരിക്ക വ്യോമാക്രമണം സൈനികനടപടിക്കിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ഒസാമ ബിൻലാദന് ശേഷം(2011) കൊല്ലപ്പെടുകയോ പിടികൂടുകയോ ചെയ്യുന്ന കൊടുകുറ്റവാളിയാണ് അബൂബക്കർ അല്‍ ബാഗ്ദാദി. ഇയാൾ ഇറാഖിലെ സമാറ സ്വദേശിയാണ്. ബാഗ്ദാദിയെ പിടികൂടാനോ കൊലചെയ്യാനോ സഹായിക്കുന്നവർക്ക് യു.എസ്. വിദേശകാര്യവകുപ്പ് 2011ൽ ഒരു കോടി ഡോളർ(60 കോടി രൂപ) നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.