യഥാർത്ഥ പേര് : ഇബ്രാഹിം അവാദ് ഇബ്രാഹിം അൽ-ബാദ്രി
അനുയായികൾ വിളിച്ചിരുന്ന പേര്: ഖലീഫ ഇബ്രാഹിം
പ്രധാന പ്രവർത്തനകേന്ദ്രങ്ങൾ: ഇറാക്ക്, സിറിയ
1971: ഇറാക്കിലെ സാമ്രയിൽ ഒരു ഇടത്തരം സുന്നി കുടുംബത്തിൽ ജനനം
1996: ഇസ്ലാമിക് സ്റ്റഡീസിൽ ബാഗ്‌ദാദിൽ നിന്നു ഡിഗ്രി
ബിരുദാനന്തബിരുദവും പിഎച്ച്.ഡിയും ഖുറാൻ സ്റ്റഡീസിൽ
ബന്ധുവിന്റെ സ്വാധീനത്തിൽ തീവ്ര മുസ്ളിം വാദങ്ങളിലേക്ക് ആകർഷിക്കപ്പെട്ടു
തീവ്ര മുസ്ളിം വിഭാഗത്തിന്റെ ഏറ്റവും വലിയ വക്താക്കളിൽ ഒരാളായിമാറി
2014: അവസാനമായി കാമറയ്ക്ക് മുന്നിലെത്തി ഇറാക്കിലെയും സിറിയയിലെയും ഖലീഫയായി സ്വയം അവരോധിച്ചു
2014 ജൂൺ 9: ഐസിസ് ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ ആക്രമിച്ചു
2014 ജൂൺ 29: തങ്ങളുടെ കീഴിലുള്ള അധീന പ്രദേശങ്ങൾ മുഴുവൻ ചേർത്ത് ഖിലാഫത്ത് പ്രഖ്യാപിച്ചു
നേതാവ് അബൂബക്കർ അൽ ബാഗ്‌ദാദിയെ ഖലീഫ ആയി തിരഞ്ഞെടുത്ത് പ്രദേശത്തിന്റെ പേര് ഇസ്‌ലാമിക്ക് സ്റ്റേറ്റ് എന്നാക്കി മാറ്റി
2017 മേയ്: വ്യോമാക്രമണത്തിൽ ബാഗ്‌ദാദിക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് യു.എസ് സൈന്യം
2011: ബാഗ്‌ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യു.എസ് വിദേശകാര്യ വകുപ്പിന്റെ പ്രഖ്യാപനം