തിരുവനന്തപുരം: ലോകമാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഗ്രീൻതോട്സ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ 'മാനസിക ആരോഗ്യവും ആത്മഹത്യ പ്രതിരോധവും ' എന്ന വിഷയത്തിൽ തിരുവനന്തപുരം നാഷണൽ കൊളേജിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സീനിയർ സൈക്യാട്രിസ്റ്റ് ഡോ. കിരൺകുമാറാണ് ക്ളാസ് നയിച്ചത്. നാഷണൽ കോളേജ് സോഷ്യൽവർക്ക് വിഭാഗം തലവൻ രമേഷ്ചന്ദ്രൻ, ഗ്രീൻതോട്സ് പ്രസിഡന്റ് അമിത്. ജെ പ്രകാശ്, സെക്രട്ടറി ജിത്തു വി.എസ് എന്നിവർ സംസാരിച്ചു.