news

1. സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരായ കേസില്‍ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. സമൂഹ മാദ്ധ്യമങ്ങളിലൂടെ ശ്രീകുമാര്‍ മേനോന്‍ ദുഷ് പ്രചാരണം നടത്തുന്നു എന്ന് ആയിരുന്നു കേസ്. താന്‍ മോശക്കാരി ആണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്ന് മജ്ഞുവിന്റെ മൊഴിയില്‍ പറയുന്നു. ത്യശൂര്‍ കേന്ദ്രത്തിലായിരുന്നു മൊഴി എടുക്കല്‍. എ.സി.പി സി.ഡി ശ്രീനിവാസന്‍ ആണ് മൊഴി എടുത്തത്. സ്ത്രീകളെ അപമാനിക്കുക, സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക, ഗൂഢ ഉദ്ദേശത്തോടെ പിന്തുടരുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് മഞ്ജുവിന്റെ പരാതിയില്‍ ശ്രീകുമാര്‍ മേനോന് എതിരെ കേസ് എടുത്തിരിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നത് ആയും അപകടത്തില്‍ പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ട് എന്നുമാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്രയെ നേരില്‍ കണ്ടു നല്‍കിയ പരാതിയില്‍ മഞ്ജുവാര്യര്‍ ആരോപിച്ചിരുന്നത്.
2. തന്നെ, നിരന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പം ഉള്ളവരെ ഭീഷണിപ്പെടുത്തുന്ന് ഉണ്ടെന്നും മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്. ഒടിയന് ശേഷം തനിക്ക് നേരെ നടക്കുന്ന ഗൂഢാലോചനയില്‍ ശ്രീകുമാര്‍ മേനോനും സുഹൃത്തിനും പങ്കുണ്ടെന്നും മഞ്ജു ആരോപിച്ചിരുന്നു. ഇവരുടെ സൗഹൃദം തെളിയിക്കുന്ന ചില ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും താനുമായി അടുപ്പമുള്ളവരെ ശ്രീകുമാര്‍ ബന്ധപ്പെട്ടതിന്റെ ടെലിഫോണ്‍ രേഖകളും മഞ്ജു ഡി ജിപിക്ക് കൈമാറി ഇരുന്നു.


3 വാളയാര്‍ കേസില്‍ തെളിവ് കിട്ടിയാല്‍ പുനരന്വേഷിക്കും എന്ന് മന്ത്രി എ കെ ബാലന്‍ . ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടിന് ശേഷം നടപടി എന്നും മന്ത്രി. പ്രോസിക്യൂഷന് വീഴ്ച്ച പറ്റിയോ എന്ന് അന്വേഷിക്കും. ഇക്കാര്യം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പരിശോധിക്കും. എന്നാല്‍ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് എതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്ത്. കേസ് ഭംഗിയായി പഠിച്ചാലെ കോടതിയില്‍ അവതരപ്പിക്കാന്‍ ആകയെന്നും, കോടതിയല്‍ മൂക സാക്ഷി ആയാല്‍ പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കും. ഇതിനെ പ്രതി ഭാഗത്തെ പഴിക്കേണ്ടെന്നും പ്രോസിക്യൂട്ടര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
4 അതേ സമയം വാളയാര്‍ കേസില്‍ അപ്പീല്‍ പോകാനുള്ള പൊലീസിന്റെ നടപടിയില്‍ വിശ്വാസമില്ല എന്ന് മരണപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ. കേസ് പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ല. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പ് വരുത്താന്‍ ശ്രമിക്കുന്നവരോടൊപ്പം നില്‍ക്കും എന്നും അമ്മ. പ്രതികരണം, പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതി വിധിയ്ക്ക് എതിരെ പൊലീസ് ഇന്ന് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെ.
5 വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിടാന്‍ കാരണം അന്വേഷണത്തിലെ വീഴ്ച എന്ന് സി.പി.ഐ ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി ആനിരാജ. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയ ആണെന്നും സംസ്ഥാന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം എന്നും ആനി രാജ ആവശ്യപ്പെട്ടു. കേസ് അന്വേഷിച്ച പൊലീസിന്റെ ആദ്യ സംഘവും രണ്ടാം സംഘവും പൂര്‍ണ പരാജയം എന്നും ആനിരാജ പറഞ്ഞു.
6 വാളയാര്‍ പീഡനകേസില്‍ പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച ഉണ്ടായി. സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണം എന്നും രമേശ് ചെന്നിത്തല. 2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാര്‍ച്ച് 4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കേസില്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതി വിട്ടയച്ചിരുന്നു.
7ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രാ വിമാനത്തിന് തങ്ങളുടെ വ്യോമ പാത ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ച് പാകിസ്ഥാന്‍. അന്താരാഷ്ട്ര വ്യാവസായിക സമ്മേളനത്തില്‍ പങ്കെടുക്കാനായി സൗദി അറേബ്യയിലേക്ക് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാകിസ്ഥാന്‍ വ്യോമ പാത ഉപയോഗിക്കാന്‍ അനുമതി നല്‍കണം എന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മോദിക്ക് യാത്രാ അനുമതി നിഷേധിച്ചത് ആയി പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമീഷണറെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ ഉണ്ട്.
8 അതേ സമയം ഇതേ കുറിച്ച് ഇന്ത്യ ഔദ്യോഗികം ആയി പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയെ കൂടാതെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും റിയാദില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നുണ്ട്. സമ്മേളനത്തിനിടെ ഇന്ത്യയും സൗദിയും നിര്‍ണായകം ആയ കരാറുകളിലെത്തും എന്നാണ് സൂചന. ഇതിനു മുന്നോടി ആയി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സൗദിയില്‍ എത്തി ചര്‍ച്ചകള്‍ നടത്തി ഇരുന്നു.
9തമിഴ്നാട് തിരുച്ചിറപ്പള്ളി കുഴല്‍ കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ഉള്ള തീവ്ര ശ്രമം 47 മണിക്കൂര്‍ പിന്നിട്ടു. കുഴല്‍ കിണറിന് ഒരു മീറ്റര്‍ അകലെ സമാന്തരം ആയി കുഴിയെടുക്കാന്‍ ഉള്ള ശ്രമം ആണ് പുരോഗമിക്കുന്നത്.ഇതിനായി പാറ തുരക്കാന്‍ ഉള്ള അത്യാധുനിക യന്ത്രം എത്തിച്ചു. നാഗ പട്ടണത്ത് നിന്ന് ആണ് യന്ത്രം എത്തിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ച വൈകിട്ടാണ് കുട്ടി കുഴല്‍ കിണറില്‍ വീണത്. വീടിന് സമീപത്ത് കളിക്കുന്നതിന് ഇടയിലാണ് അപകടം. 600 അടി ആഴമുള്ള കുഴല്‍ കിണറില്‍ 26 അടി താഴ്ച്ചയില്‍ ആണ് കുട്ടി ആദ്യം കുടുങ്ങിയത്. എന്നാല്‍ സമാന്തരമായി കിണര്‍ കുഴിച്ച പുറത്ത് എത്തിക്കാന്‍ ഉള്ള ശ്രമത്തിന് ഇടയിയില്‍ അപകടം ഇരട്ടി ആക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുക ആയിരുന്നു.
10 ഏജന്‍സിയില്‍ നിന്ന് എത്തിച്ച റിഗ് റിംഗ് മെഷീന്‍ ഉപയോഗിച്ചാണ് കുഴല്‍ കിണറിന് സമാന്തരമായി കുഴി എടുക്കുന്നത്. പുലര്‍ച്ചെ ആറ് മുതലാണ് സമാന്തര കുഴി എടുക്കാന്‍ ഉള്ള ഡ്രില്ലിഗ് തുടങ്ങിയത്. എന്നാല്‍ ഇത് പ്രാവര്‍ത്തികം ആയില്ലെങ്കില്‍ കുഞ്ഞിനെ റോബോട്ടിക് ആംസ് ഉപയോഗിച്ച് പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് തമിഴ് നാട് പ്രിന്‍സിപ്പിള്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.കുട്ടിയെ പുറത്ത് എടുക്കാന്‍ വൈകും തോറും ജനരോഷം ആളിപ്പടരുക ആണ് ഇത് സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ട് ഉണ്ട്