sreesanth
sreesanth


കൊച്ചി: ഐ.പി.എൽ. ഒത്തുകളിയുമായി ബന്ധപ്പെട്ടുള്ള ബി.സി.സി.ഐ. വിലക്കിന്റെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തില്‍ താഴെ മാത്രം സമയം ശേഷിക്കെ എസ്.ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനുള്ള ശ്രമം ആരംഭിച്ചു.
ഇതിന്റെ ഭാഗമായി നെറ്റ്‌സ് പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ പന്തെറിയുമ്പോള്‍ കേരള രഞ്ജി ടീം അംഗവും മുൻ ക്യാപ്ടനുമായ സച്ചിൻ ബേബിയെ ക്ളീൻബൗൾഡാക്കുന്ന ശ്രീശാന്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബി.സി.സി.ഐ. ഓംബുഡ്‌സ്മാന്‍ ഏഴു വർഷമാക്കി കുറച്ചിരുന്നു. 2020 സെപ്റ്റംബർ 13ന് വിലക്ക് അവസാനിക്കും.