walayar-suicides

പാലക്കാട്: വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധമറിയിച്ച് സൈബർ വാരിയേഴ്സ്. സംസ്ഥാന നിയമ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് പ്രതിഷേധം അറിയിച്ചത്. ഇക്കാര്യം സൈബര്‍ വാരിയേഴ്‌സ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. വാളയാറിലെ സഹോദരികളുടെ കൊലപാതകത്തിന്റെ ഉത്തരവാദികളെ വെറുതെ വിട്ടിരിക്കുന്നു. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു. സർക്കാർ പുനരന്വേഷണത്തിനു ഉത്തരവിടണമെന്നും സൈബർ വാരിയേഴ്‌സ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വാളയാറിലെ സഹോദരികളുടെ കൊലപാതകത്തിന്റെ ഉത്തരവാദികളെ വെറുതെ വിട്ടിരിക്കുന്നു..!!

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു.

പണമില്ലത്തവന് നീതി അകലെയാണോ..??

സർക്കാർ പദവികളിൽ ഇരിക്കുന്നവർ പോലും അധികാരം ദുർവിനിയോഗം ചെയ്തു പ്രതികളെ സംരക്ഷിക്കാൻ നോക്കുന്നു.

ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ഞങ്ങൾ സംസാരിക്കും,അവർ ഞങ്ങളുടെയും സഹോദരിമാരാണ്.

"സർക്കാർ പുനരന്വേഷണത്തിനു ഉത്തരവിടുക."

ഞങ്ങളുടെ സഹോദരിമാർ നീതി അർഹിക്കുന്നു, പ്രതികൾ ശിക്ഷിക്കപ്പെടണം.

നീതി കിട്ടുന്നതുവരെ ഈ പ്രതിഷേധം തുടരും.

ഇന്ന് ഒന്നിൽ നിന്ന് തുടങ്ങി പ്രതിഷേധം നാളെ പത്താകും, പിന്നെയത് നൂറാകും.

നീതിക്കുവേണ്ടി യുവജനങ്ങൾ തെരുവിലിറങ്ങുന്ന നാൾ വരിക തന്നെ ചെയ്യും.