അച്ഛനും അമ്മയും വീട്ടിലില്ലാത്തപ്പോൾ അനിയത്തിക്ക് ആദ്യമായി ആർത്തവമുണ്ടാകുന്നു. വീട്ടിൽ സഹോദരൻ മാത്രമാണുള്ളത്. തുടർന്നുള്ള സംഭവങ്ങളാണ് 'ആദ്യ' എന്ന ഹ്രസ്വചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരമാണ് ഹ്രസ്വചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സഹോദരി സഹോദര ബന്ധത്തിന്റെ സ്നേഹവും പരിചരണവും വളരെ മനോഹരമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. അനാവശ്യ ടെൻഷനുകൾ കാണിക്കാതെ അനിയത്തിയെ പരിപാലിക്കുന്ന സഹോദരൻ. അനിയത്തിയും ചേട്ടനും തമ്മിലുള്ള സ്നേഹബന്ധം ലളിതമായി അവരിപ്പിക്കുന്നു. നന്ദിൻ കാർത്തികേയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പതിമൂന്ന് മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ് ഹരിശങ്കർ ആണ്. അലീന സുനീഷ്, ആശിഷ് കളീക്കൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.