ബാസൽ : സ്വിസ് ഇൻഡോർ ടെന്നിസിൽ തുടർച്ചയായ 24-ാം വിജയം നേടിയ മുൻ ലോക ഒന്നാംനമ്പർ താരം റോജർ ഫെഡറർ തന്റെ കരിയറിലെ 103-ാം കിരീടവും സ്വന്തമാക്കി. ഫൈനലിൽ 20 കാരനായ അലക്സ് ഡി മിനായ്റെ 6-2,6-2നാണ് ഫെഡറർ തോൽപ്പിച്ചത്. സെമിയിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപ്പാസിനെ 6-4, 6-4 എന്ന സ്കോറിനാണ് ഫെഡറർ കീഴടക്കിയത്. 15-ാം തവണ സ്വിസ് ഇൻഡോർ ടെന്നിസിൽ ഫൈനലിലെത്തിയ ഫെഡറർ പത്താം കിരീടമാണ് ജന്മനാട്ടിൽ നേടിയത്.