സൗദി അറേബ്യയിലെ പ്രമുഖ ഹോസ്പിറ്റലിലേക്ക് ബിടെക് യോഗ്യതയും അഞ്ച് വർഷം ആശുപത്രി പ്രവൃത്തി പരിചയമുള്ള മെയിന്റനൻസ് എൻജിനിയർ, സേഫ്റ്റി എൻജിനിയർ എന്നിവരെയും ഡിഗ്രി യോഗ്യതയുള്ള രണ്ട് വർഷം പ്രവൃത്തി പരിചയമുള്ള ഫിസിയോതെറാപ്പിസ്റ്റിനെയും ആവശ്യമുണ്ട്. പുരുഷന്മാർക്കാണ് അവസരം. മെയിന്റനൻസ് എൻജിനീയർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദവും അഞ്ച് വർഷത്തെ ഹോസ്പിറ്റൽ തൊഴിൽ പരിചയവും ഉണ്ടായിരിക്കണം. സേഫ്റ്റി എൻജിനീയർ തസ്തികയിൽ അപേക്ഷിക്കാൻ ബി.ടെക്/ബി.ഇ ബിരുദവും 5 വർഷത്തെ തൊഴിൽപരിചയവും വേണം. ഫിസിയോതെറാപ്പിസ്റ്ര്: ബിപിടി ബിരുദം, 2 വർഷത്തെ തൊഴിൽപരിചയം. പ്രായപരിധി: 28-35. ആകർഷകമായ ശമ്പളം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത, തൊഴിൽ പരിചയം സർട്ടിഫിക്കറ്റുകൾ, ആധാർ, പാസ്പോർട്ട് എന്നിവ സഹിതം mou.odepc@gmail.com എന്ന ഇ-മെയിലിലേക്ക് ഒക്ടോ. 31നകം അപേക്ഷിക്കണം. സൗദിയിൽ ജോലി ചെയ്തിരുന്നവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in ഫോൺ: 0471-2329440/41/42/43.
അൽ മവ്വാസാത്ത് മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ
സൗദി അറേബ്യയിലെ അൽ മവ്വാസാത്ത് മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ എൻജിനീയർ , ഫിസിയോതെറാപ്പിസ്റ്ര് തസ്തികകളിൽ നിയമനം നടത്തുന്നു.പുരുഷന്മാർക്കാണ് അവസരം. നോർക്കാറൂട്ട്സ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. മെയിന്റനൻസ് എൻജിനീയർ യോഗ്യത: മെക്കാനിക്കൽ എൻജിനീയറിംഗ്, ആശുപത്രിയിൽ 5 വർഷത്തെ തൊഴിൽപരിചയം. പ്രായപരിധി: 30- 35. ശമ്പളം: SR 5000-6000 (INR 94,000/- to INR 1,12,000/- Approx. ). മൂന്ന് വർഷത്തെ കരാർ നിയമനമാണ്.
സേഫ്റ്റി എൻജിനീയർ യോഗ്യത: സേഫ്റ്രി എൻജിനീയറിംഗ് ബിരുദം,ആശുപത്രിയിൽ 5 വർഷത്തെ തൊഴിൽപരിചയം.പ്രായപരിധി: 30- 35.ശമ്പളം:SR 5000-7000 (INR 94,000/- to INR 1,31,000/- Approx. ) 3 വർഷത്തെ കരാർ നിയമനമാണ്. രണ്ട് തസ്തികകൾക്കും താമസം , യാത്രാചിലവ്, മെഡിക്കൽ ഇൻഷ്വറൻസ് എന്നിവ കമ്പനി നൽകും. സൗദിയിൽ ജോലി ചെയ്തിരുന്നവർക്ക് മുൻഗണന. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 31. അപേക്ഷിക്കാൻ താത്പര്യമുള്ളവർ
norkacvtoksa@gmail.com I എന്ന ഇമെയിലിലേക്ക് വിശദമായ ബയോഡേറ്ര അയക്കണം. ബയോഡേറ്റ പിഡിഎഫ്/ വേഡ് ഫോർമാറ്റ് ആയിരിക്കണം. അല്ലാത്തത് സ്വീകരിക്കില്ല.
ഒഡെപെക് മുഖേന യു.എ.ഇയിൽ നഴ്സ് നിയമനം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെയും അബുദാബിയിയിലെയും പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്സി നഴ്സിന്റെ (പുരുഷൻ, അവിവാഹിതർക്ക് മുൻഗണന) ഒഴിവിലേക്ക് മൂന്നു വർഷം പ്രവൃത്തിപരിചമുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കാൻ കൊച്ചിയിലും ഡൽഹിയിലും നവംബർ രണ്ടാംവാരം ഇന്റർവ്യൂ നടത്തുന്നു. പ്രായപരിധി : 35. എച്ച്.എ.എ.ഡി/ഡി.ഒ.എച്ച്/പ്രോമെട്രിക് പാസായവർക്ക് മുൻഗണന.കൊച്ചിയിൽ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ gcc@odepc.in എന്ന മെയിലിലേക്കും ഡൽഹിയിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ odepcdelhi@odepc.in എന്ന മെയിലിലേക്കും ബയോഡാറ്റ ഒക്ടോബർ 30 നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in .ഫോൺ: 04712329440/41/42/43.
അൽ നബൂഡ ഓട്ടോമൊബൈൽസ്
ദുബായിലെ അൽ നബൂഡ ഓട്ടോമൊബൈൽസ് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. സെയിൽസ് കൺസൾട്ടന്റ്, സിആർഎം മാനേജർ, ക്വാളിറ്രി കൺട്രോളർ, ഹെവി ഡ്യൂട്ടി ഡ്രൈവർ, റിസപ്ഷനിസ്റ്റ്, കോഡിനേറ്റർ, കോൺടാക്ട് സെന്റർ ഏജന്റ്, ഡെന്റർ, പെയിന്റർ, ഇലക്ട്രീഷ്യൻ, മാസ്റ്റർ ടെക്നീഷ്യൻ, മെക്കാനിക്ക്, അസിസ്റ്റന്റ് സെയിൽസ് മാനേജർ, ടൂൾ കീപ്പർ, സർവീസ് അഡ്വൈസർ, സെയിൽസ് കൺസൾട്ടന്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്:/gulfjobvacancy.com . കമ്പനിവെബ്സൈറ്ര്: nabooda-auto.com/careers/
റിഗോൺ കോർപ്പറേഷൻ
ദുബായിലെ റിഗോൺ കോർപ്പറേഷൻ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.ഫിനാൻസ് പ്രൊജക്ട് കൺട്രോളർ, ബിസിനസ് കോൺഫിഗറേഷൻ എൻജിനിയർ, ബിസിനസ് അനലിസ്റ്റ്, സൊല്യൂഷൻ ആർക്കിടെക്ട്, റീജണൽ സെയിൽസ് മാനേജർ, ഓപ്പറേഷൻ ചീഫ് എൻജിനിയർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, സൊല്യൂഷൻ ആർക്കിടെക്ട്, കോർ പെർഫോമൻസ് എൻജിനിയർ, സീനിയർ അക്കൗണ്ടന്റ്, എച്ച് ആർ അഡ്മിനിസ്ട്രേഷൻ കോഡിനേറ്റർ, ഡിസൈനർ, സപ്ളൈ ചെയിൻ മാനേജർ, ഡിസൈൻ എൻജിനിയർ, സൈറ്റ് സൂപ്പർവൈസർ, മെയിന്റനൻസ് മാനേജർ, പ്രോജക്ട് ഷെഡ്യൂളർ, സൊല്യൂഷൻ ആർക്കിടെക്ട്, ഓപ്പറേഷൻ സർവീസ് എൻജിനിയർ, സ്വിച്ചിംഗ് എൻജിനിയർ എന്നിങ്ങനെയാണ് ഒഴിവ്.വിശദവിവരങ്ങൾക്ക്:/gulfjobvacancy.com . കമ്പനിവെബ്സൈറ്ര്: rygoncorp.com/job-search
സാംസംഗ് എൻജിനിയറിംഗ്
സൗദിയിലെ സാംസംങ് എൻജിനീയറിംഗ് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.യുഎക്സ് ഡിസൈനർ, സോഫ്റ്ര്വെയർ എൻജിനീയർ, ചാനൽ മാർക്കറ്റിംഗ് മാനേജർ, സീനിയർ പ്രൊഫഷണൽസ്, മാർക്കറ്റിംഗ് മാനേജർ, ഡാറ്ര സൈന്റിസ്റ്റ്, ഡാറ്റ സയൻസ് എൻജിനീയർ, സീനിയർ ഡെവലപ്പർ റിലേഷൻസ് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്:/gulfjobvacancy.com . കമ്പനിവെബ്സൈറ്ര്: www.samsungengineering.com
യു.എസ് ആപ്പിൾ
യുഎസിലെ ആപ്പിൾ കമ്പനിയിൽ നിരവധി തസ്തികകളിൽ ഒഴിവ്.സീനിയർ മാനേജർ, സ്പെഷ്യലിസ്റ്റ്, എക്സ്പേർട്ട്, ക്രിയേറ്റീവ്, ടെക്നിക്കൽ സ്പെഷ്യലിസ്റ്ര്, സ്റ്റോർ ലീഡർ, മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: jobhikes.com . കമ്പനിവെബ്സൈറ്റ്:www.apple.com
അബുദാബി വെജിറ്റബിൾ ഓയിൽ കമ്പനി
അബുദാബി വെജിറ്റബിൾ ഓയിൽ കമ്പനി(അഡ്വോക്) സെയിൽസ്മാൻ, ബ്രാൻഡ് മാനേജർ, കെമിസ്റ്റ്, സൂപ്പർവൈസർ, ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ, ഫില്ലിംഗ് ആൻഡ് പാക്കേജിംഗ് മാനേജർ, പ്ളാന്റ് ഓപ്പറേറ്റർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, മെക്കാനിക്കൽ ടെക്നീഷ്യൻ, എന്നിങ്ങനെയുള്ള തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. വിശദവിവരങ്ങൾക്ക്:omanjobvacancy.com . കമ്പനിവെബ്സൈറ്ര്: advocuae.com
തത്വീർ പെട്രോളിയം
തത്വീർ പെട്രോളിയം വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ ട്രെയിനർ, ടെക്നീഷ്യൻ, സീനിയർ എൻജിനീയർ, ഇൻസ്പെക്ഷൻ എൻജിനീയർ, ഡ്രില്ലിംഗ് പെർഫോമൻസ് എൻജിനീയർ, ഡ്രില്ലിംഗ് വർക്ക് ഓവർ എൻജിനീയർ, ഡ്രില്ലിംഗ് സൂപ്പർവൈസർ, അസോസിയേറ്റ് സൂപ്പർവൈസർ, അസോസിയേറ്റ് ടെക്നീഷ്യൻ, ഓപ്പറേറ്രർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: jobsindubaie.comകമ്പനിവെബ്സൈറ്ര്: tatweerpetroleum.com
ബഹ്റൈൻ പെട്രോളിയം കമ്പനി
ബഹ്റൈൻ പെട്രോളിയം കമ്പനി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കൺസൾട്ടന്റ് ഡെന്റൽ സർജൻ, ക്രാഫ്റ്റ്സ്മാൻ , ഡിസൈനർ സിവിൽ ആൻഡ് സ്ട്രക്ചറൽ, ക്വാളിറ്റി കൺട്രോൾ ലബോറട്ടറി - ടെക്നീഷ്യൻ, പ്രോസസ് സ്പെഷ്യലിസ്റ്ര് , സീനിയർ പ്രോസസ് എൻജിനീയർ, സ്ട്രാറ്റജിക് ട്രെയിനി, ടെക്നീഷ്യൻ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: jobsindubaie.comകമ്പനിവെബ്സൈറ്ര്: www.mubadalapetroleum.com.
കോമൺവെൽത്ത് ബാങ്ക്
ഓസ്ട്രേലിയയിലെ കോമൺവെൽത്ത് ബാങ്കിൽ തൊഴിലവസരം. കസ്റ്റമർ സർവീസ് സ്പെഷ്യലിസ്റ്ര്-ഹോം ലോൺ സർവീസ്, സൈബർ ഡിറ്റക്ഷൻ എൻജിനീയർ, ക്രെഡിറ്റ് റിസ്ക് അസോസിയേറ്റ്, ബിസിനസ് എക്സിക്യൂട്ടീവ് ക്ളൈന്റ് അക്വിസിഷൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്:omanjobvacancy.com . കമ്പനിവെബ്സൈറ്റ്: www.commbank.com.au